Advertisement

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവാവ് കരിപ്പൂരിൽ പിടിയിൽ

December 19, 2022
2 minutes Read

കരിപ്പൂരിൽ വീണ്ടും കസ്റ്റംസിന്റെ സ്വർണവേട്ട. പരിശോധനയിൽ 967 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിലായി. കണ്ണൂർ സ്വദേശി ഫയാസാണ് പിടിയിലായത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ( gold smuggling youth arrested karipoor ).

ക്യാപ്‌സ്യൂളുകൾ രൂപത്തിൽ മലദ്വാരത്തിലൊളിപ്പ് ദോഹയിൽ നിന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് വഴി സ്വർണം കടത്താൻ ശ്രമിച്ച മറ്റൊരു പ്രതിയെ ഇന്നലെയും പിടികൂടിയിരുന്നു. പാലക്കാട് സ്വദേശി റഷീദ് ആണ് കസ്റ്റംസ് പരിശോധനയിൽ പിടിയിലായത്.

ഇയാളിൽ നിന്ന് 1069.63 ഗ്രാം സ്വർണം കണ്ടെത്തി. 4 ക്യാപ്‌സ്യൂളുകളുടെ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. എഐയൂ ബാച്ചിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

Story Highlights: gold smuggling youth arrested karipoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top