ധവാങിൽ സാഹചര്യം നിയന്ത്രണ വിധേയം; അധിക സേന വിന്യാസം തുടരും

ധവാങ് അടക്കമുള്ള മേഖലയിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയം. അധിക സേന വിന്യാസം തുടരാൻ തിരുമാനിച്ച് സേന. മേഖലയിലെ എല്ലാ ഇടങ്ങളിലും നിരിക്ഷണം തുടരും. മേഖലയിൽ നിന്ന് ചൈനീസ് സേന കൂടുതൽ ദൂരം പിൻ വാങ്ങിയതായാണ് വിലയിരുത്തൽ.
ചൈനീസ് കടന്ന് കയറ്റശ്രമത്തിന് ശേഷമുള്ള സാഹചര്യങ്ങൾ ഉന്നത സേന നേത്യത്വം വിലയിരുത്തിയിരുന്നു.എല്ലാ മേഖലയിലും കർശന നിരിക്ഷണം തുടരുന്നതായ് കിഴക്കൻ കമാൻഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിൽ ഒരിടത്തും സംഘർഷ സാധ്യതകൾ ഇല്ലെന്നും കിഴക്കൻ കമാൻഡ് അറിയിച്ചു.
ഇതിനിടെ ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യ സമയോചിതമായി പ്രതിരോധിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഒരിഞ്ച് ഭൂമി പോലും അടിയറ വച്ചിട്ടില്ല. ഇന്ത്യയുടെ അഖണ്ഡതയിൽ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യൻ സൈന്യം സുസജ്ജമാണെന്നും സൈന്യത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Read Also: ചൈനീസ് കൈയേറ്റ ശ്രമം; ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക
‘ഈ ഏറ്റുമുട്ടലിൽ ഇരുവശത്തുമുള്ള ഏതാനും സൈനികർക്ക് പരിക്കേറ്റു. നമ്മുടെ സൈനികർ ആരും മരിക്കുകയോ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് ഈ സഭയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ സൈനിക മേധാവികളുടെ സമയോചിതമായ ഇടപെടൽ മൂലം ചൈനീസ് സൈനികർ സ്വന്തം സ്ഥലത്തേക്ക് പിൻവാങ്ങി- രാജ്നാഥ് സിങ് പറഞ്ഞു.
Story Highlights: India and China troops clash on Arunachal Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here