‘രാഹുല്‍ ക്ഷണിച്ചു’; ഭാരത് ജോഡോ യാത്രയില്‍ താനും പങ്കെടുക്കുമെന്ന് കമല്‍ ഹാസന്‍

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുക്കുമെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. ഡിസംബര്‍ 24ന് ജോഡോ യാത്ര ഡല്‍ഹിയില്‍ എത്തിച്ചേരുമ്പോള്‍ കമല്‍ഹാസനും ഒപ്പം ചേരും. രാഹുല്‍ ഗാന്ധി ക്ഷണിച്ചതനുസരിച്ചാണ് കമല്‍ ഹാസന്‍ ജോഡോ യാത്രയുടെ ഭാഗമാകുന്നതെന്ന് മക്കള്‍ നീതി മയ്യം അറിയിച്ചു.(kamal haasan will join with rahul gandhi in bharat jodo yatra)
കമല്‍ ഹാസന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് മക്കള്‍ നീതി മയ്യം വക്താവ് മുരളി അപ്പാസ് പറഞ്ഞു. ഞായറാഴ്ച കമല്‍ഹാസന്റെ അധ്യക്ഷതയില്‍ പാര്‍ട്ടിയുടെ ഭരണ-നിര്‍വാഹക സമിതിയുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.
ഭാരത് ജോഡോ യാത്ര ഡിസംബര്‍ 24 ന് ഡല്‍ഹിയില്‍ പ്രവേശിക്കും. എട്ട് ദിവസത്തിന് ശേഷം യാത്ര ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലേക്കെത്തും. അടുത്ത മാസം പഞ്ചാബിലും എത്തിയ ശേഷം ജമ്മു കശ്മീരിലേക്ക് കടക്കും. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് തമിഴ്നാട്, കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ കടന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ച 100 ദിവസം പൂര്‍ത്തിയാക്കി.
Read Also: തെലങ്കാന കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; 13 പിസിസി നേതാക്കൾ രാജിവച്ചു
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ബുധനാഴ്ച രാജസ്ഥാനിലെ സവായ് മധോപൂരില്‍ ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടി സ്വര ഭാസ്‌കറും രാഹുല്‍ ഗാന്ധിക്കൊപ്പം ജോഡോ യാത്രയില്‍ പങ്കെടുത്തു.
Story Highlights: kamal haasan will join with rahul gandhi in bharat jodo yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here