Advertisement

‘വിജയനിമിഷത്തില്‍ അമ്മയ്‌ക്കൊപ്പം’; കണ്ണു നിറഞ്ഞ് മെസി; വിഡിയോ

December 19, 2022
Google News 3 minutes Read

‘വിജയനിമിഷത്തില്‍ അമ്മയ്‌ക്കൊപ്പം’ ലോകകപ്പ് വിജയത്തിന് ശേഷം മെസിയെ കെട്ടിപ്പിടിച്ച് അമ്മ. പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ചും കണ്ണീരണിഞ്ഞും വിജയ നിമഷത്തെ മെസി എന്നന്നേക്കുമായി അനശ്വമാക്കി.(messi and mother hugs and cries after historical victory)

മൈതാനത്തുണ്ടായിരുന്നവരുടെ നെഞ്ചുനിറയ്ക്കുന്ന കാഴ്ചയായിരുന്നു മെസിയും അമ്മയും തമ്മിലുള്ള വികാര നിമിഷങ്ങൾ. ലോകത്തെ അത്രമേൽ സ്പർശിക്കുന്ന ആ കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. മെസി കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

https://twitter.com/poojadubey888/status/1604550015598612480

ഡ്രമ്മുമായി മൈതാനത്ത് നടന്ന അഗ്യൂറോ മെസിയുടെ അടുത്തെത്തി.പ്രിയപ്പെട്ടവൻ അടുത്തെത്തിയതോടെ ആഘോഷം ഇരട്ടിയായി. ഒപ്പം മെസി മക്കളെ മൈതാനത്തേക്ക് ക്ഷണിച്ചു.പിന്നെ മക്കളോടൊത്ത് പ്രിയപ്പെട്ട നിമിഷം.പിന്നെ ലോകകപ്പിലെ ചുംബനം. ഒടുവിൽ ആ സ്വർണ്ണക്കപ്പ് കൈയ്യിലേന്തി ലോകത്തിന് മുന്നിൽ അഭിമാനമായി ഒരേയൊരു മെസി.

Story Highlights: messi and mother hugs and cries after historical victory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here