Advertisement

കൊവിഡ് ഇടവേളയിൽ സ്കൂൾ കുട്ടികൾ എഴുതാനും വായിക്കാനും മറന്നതായി സർവേ

December 19, 2022
Google News 2 minutes Read

ജാർഖണ്ഡിൽ കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുമ്പോഴേക്കും സ്കൂൾ കുട്ടികൾ എഴുതാനും വായിക്കാനും മറന്നതായി സർവേ. കമ്മ്യൂണിറ്റി അധിഷ്‌ഠിത സന്നദ്ധപ്രവർത്തകർ നയിക്കുന്ന ഗ്യാൻ വിജ്ഞാൻ സമിതി ജാർഖണ്ഡ് (ജി.വി.എസ്‌.ജെ) നടത്തിയ സർവേയിലാണ് കണ്ടെത്തൽ. സർക്കാർ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു പഠനം.

രണ്ട് വർഷത്തോളമാണ് സംസ്ഥാനത്തെ സ്‌കൂളുകൾ അടച്ചിട്ടിരുന്നത്. 138 പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ അടുത്തിടെയാണ് സർവേ നടത്തിയത്. കൊവിഡ് മഹാമാരിക്ക് ശേഷം ജാർഖണ്ഡിലെ സ്‌കൂളുകൾ മോശമായ അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ ഹാജർ നില, അധ്യാപകരുടെ കുറവ്, അപര്യാപ്തമായ ധനസഹായം എന്നിവ മൂലം ബുദ്ധിമുട്ടുകയാണെന്നും ജി.വി.എസ്‌.ജെയെ ഉദ്ധരിച്ചുള്ള NDTV റിപ്പോർട്ടിൽ പറയുന്നു.

53% പ്രൈമറി സ്കൂളുകളിലും 19% അപ്പർ പ്രൈമറി സ്കൂളുകളിലും മാത്രമേ വിദ്യാർത്ഥി-അധ്യാപക അനുപാതം 30 ൽ താഴെയുള്ളൂവെന്ന് ജി.വി.എസ്‌.ജെ വ്യക്തമാക്കുന്നു. സാമ്പിളിലെ 138 സ്‌കൂളുകളിൽ 20 ശതമാനത്തിനും ഒരു അധ്യാപകൻ മാത്രമാണുള്ളത്. ഈ ഏകാധ്യാപക വിദ്യാലയങ്ങളിലെ 90% വിദ്യാർത്ഥികളും ദളിത് അല്ലെങ്കിൽ ആദിവാസി കുട്ടികളാണ്. ഗവേഷകനായ പരൺ അമിതാവയും ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരിൽ ഒരാളായ ജീൻ ഡ്രെസും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

Story Highlights: Most Jharkhand School Sudents Forgot To Read And Write After Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here