ബാറിലെ മെഴുകുതിരിയുടെ അരികിൽ നിന്ന് പോസ് ചെയ്തു; ബ്രിട്ടീഷ് യുവതിയുടെ മുടിയ്ക്ക് തീപിടിച്ചു

ലിവർപൂളിലെ ഒരു ബാറിൽ മെഴുകുതിരിയുടെ അരികിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ബ്രിട്ടീഷ് വനിതയുടെ മുടിക്ക് തീപിടിച്ചു. സുഹൃത്തുക്കളുമായി ബാറിൽ എത്തിയപ്പോഴാണ് ഇങ്ങനെയൊരു സംഭവം നടന്നതെന്ന് മിറർ റിപ്പോർട്ട് ചെയ്തു. ഫിയോണ യംഗ് എന്ന യുവതിയുടെ മുടിയ്ക്കാണ് തീപിടിച്ചത്.
സുഹൃത്തുക്കളുമൊത്ത് ഒരു ചിത്രം എടുക്കാൻ ചായുകയായിരുന്നുവെന്നും മേശപ്പുറത്തുള്ള മെഴുകുതിരി ശ്രദ്ധിച്ചില്ലെന്നും ഫിയോണ യംഗ് പറഞ്ഞു. പെട്ടെന്ന് തന്നെ മുടി കത്തുന്നത് തടയുകയായിരുന്നു. അതുകൊണ്ട് തന്നെ വലിയൊരു അപകടം ഒഴിവായി എന്നും യുവതി പറയുന്നു. തനിക്ക് അതിജീവിക്കാൻ ഭാഗ്യമുണ്ടായെന്നും ഓരോ സെക്കൻഡും ദൈർഘ്യമേറിയതാണ് എന്നും ഞാൻ വളരെ ഭാഗ്യവതിയാണെന്നും യംഗ് പറഞ്ഞു.
Story Highlights: British woman’s hair goes up in flames while posing for pic next to candle at bar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here