‘നിറമല്ല മനുഷ്യനെ നിർണയിക്കുന്നത്’; എംബാപ്പെയ്ക്ക് പിന്തുണയുമായി മന്ത്രി വി ശിവന്‍കുട്ടി

ഫ്രാൻസ് ടീമിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച സംസ്ഥാന ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി ജി മോഹന്‍ദാസിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. ‘നിറമല്ല മനുഷ്യനെ നിർണയിക്കുന്നത്’ എന്നാണ് എംബാപ്പെയുടെ ചിത്രം പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.(kylian mbappe’s 24th birthday and v shivankutty support)
അതേസമയം കിലിയന്‍ എംബാപ്പെയ്ക്ക് പിറന്നാള്‍ ആശംസയുമായി വി കെ പ്രശാന്ത് എം എൽ എ രംഗത്തെത്തി. പിറന്നാൾ ആശംസകൾ എംബാപ്പെ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ ചിത്രത്തോടൊപ്പം കുറിച്ചു.
80-ാം മിനുറ്റുവരെ വിരസമായി പോയിക്കൊണ്ടിരുന്ന കളിയെ ലോകകപ്പ് ചരിത്രത്തിലെത്തന്നെ ഏറ്റവും ആവേശകരമായ ഫൈനലാക്കി മാറ്റിയത് എംബാപ്പെയാണ്. ഇന്ന് 24 വയസ് തികയുകയാണ് അദ്ദേഹത്തിന്. ഈ ചെറിയ പ്രായത്തിനിടെ ഒരു തവണ ലോകകിരീടത്തില്‍ മുത്തമിടാനും മറ്റൊരു ലോകകപ്പ് പോരാട്ടത്തിലെ ഫൈനലില്‍ അവസാന വിസില്‍ വരെ പൊരുതി നില്‍ക്കാനും എംബാപ്പെയ്ക്ക് സാധിച്ചു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
1998 ഡിസംബര്‍ 20 ന് പാരീസിലാണ് ലോക ഫുട്ബോളിലെ മികച്ച യുവതാരങ്ങളില്‍ ഒരാളായ എംബാപ്പെയുടെ ജനനം. 2015 ല്‍ മൊണാകോയ്ക്ക് വേണ്ടിയാണ് താരം സീനിയര്‍ ക്ലബ്ബ് ഫുട്ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. 2017 ല്‍ തന്റെ 18-ാമത്തെ വയസ്സില്‍ പിഎസ്ജിയില്‍ എത്തുമ്പോള്‍ അന്നത്തെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ താരവും ഏറ്റവും വില കൂടിയ കൗമാരക്കാരനും ആയിരുന്നു എംബാപ്പെ.
2018 ലെ ലോകകപ്പില്‍ ഫ്രാന്‍സ് ജേതാക്കളായപ്പോള്‍ ടൂര്‍ണമെന്റിലെ ഗോള്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് പത്തൊന്‍പതുകാരനായ എംബാപ്പെ ആയിരുന്നു. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രെഞ്ച് താരവും പെലെയ്ക്ക് ശേഷം ഗോള്‍ നേടുന്ന കൗമാരക്കാരനും എംബാപ്പെയാണ്.
Story Highlights: kylian mbappe’s 24th birthday and v shivankutty support
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here