‘ഉറപ്പിക്കാമോ? അതോ പേടിച്ചോടുമോ?’ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന വാര്‍ത്തയെ പരിഹസിച്ച് സ്മൃതി ഇറാനി

2024ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് അജയ് റായ് പറഞ്ഞതിന് തൊട്ടുപിന്നാലെ രാഹുലിനെതിരെ രൂക്ഷ പരിഹാസവുമായി സ്മൃതി ഇറാനി. അമേഠിയില്‍ തന്നെ രാഹുല്‍ മത്സരിക്കുമെന്ന് ഉറപ്പിക്കാമോ അതോ പേടിച്ച് മറ്റൊരു സീറ്റിലേക്ക് പോകുമോ എന്നായിരുന്നു സ്മൃതി ഇറാനിയുടെ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു സ്മൃതി ഇറാനി എം പിയുടെ പ്രതികരണം. ( Smriti Irani on Rahul Gandhi on Amethi challenge)
രാഹുല്‍ ഗാന്ധിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടാണ് സ്മൃതി ഇറാനിയുടെ ട്വീറ്റ്. രാഹുല്‍ ഗാന്ധി, നിങ്ങള്‍ അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് ഉറപ്പിക്കാമോ? അതോ പേടിച്ച് മറ്റേതെങ്കിലും ഒരു സീറ്റിലേക്ക് പറക്കുമോ? ഏതായാലും നിങ്ങളുടേയും നിങ്ങളുടെ മമ്മിജിയുടേയും സ്ത്രീവിരുദ്ധ ഗുണ്ടയ്ക്ക് പുതിയ പ്രസംഗ എഴുത്തുകാരനെ ആവശ്യമുണ്ട്. സ്മൃതി ഇറാനിയുടെ പരിഹാസം ഇങ്ങനെ.
Read Also: ‘നിങ്ങളുടെ നായ പോലും ഈ രാജ്യത്തിനായി ജീവത്യാഗം ചെയ്തിട്ടില്ല’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഖര്‍ഗെ
തനിക്കെതിരെ അജയ് റായ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് കൂടി മറുപടിയായിട്ടാണ് സ്മൃതി ഇറാനിയുടെ ഹിന്ദിയിലുള്ള ട്വീറ്റ്. രാഹുല്‍ ഗാന്ധി 2024ല്‍ അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് അജയ് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരെല്ലാം ഈ സീറ്റിലാണ് മത്സരിച്ചത്. ഭെല്‍ അടക്കമുള്ള ഫാക്ടറികള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിയിരുന്നുവെന്നും അജയ് പറഞ്ഞിരുന്നു.
Story Highlights: Smriti Irani on Rahul Gandhi on Amethi challenge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here