Advertisement

ഖത്തറില്‍ വാഹനങ്ങളില്‍ നിന്ന് സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

December 21, 2022
Google News 2 minutes Read

ഖത്തറില്‍ കാറുകളില്‍ നിന്നും മറ്റ് വാഹനങ്ങളില്‍ നിന്നും ദേശീയ ദിന സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഡിസംബര്‍ 21 വരെയായിരിക്കും സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധിയെന്ന് ട്രാഫിക് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ഫസ്റ്റ് ലഫ്. ഫഹദ് മുബാറക് അല്‍ അബ്‍ദുല്ല അറിയിച്ചിരുന്നു.

ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ഡിസംബര്‍ 18ന് തന്നെയായിരുന്നു ഖത്തറിന്റെ ദേശീയ ദിനവും. അന്ന് രാജ്യത്തെ പൊതു – സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനാഘോഷത്തിനായി വാഹനങ്ങള്‍ സജ്ജമാക്കാനും സ്റ്റിക്കറുകള്‍ പതിക്കാനും, ദേശീയ ദിനത്തിന് മുമ്പ് മൂന്ന് ദിവസത്തെ സമയം അധികൃതര്‍ അനുവദിച്ചിരുന്നു. ഇതുപോലെ തന്നെ ദേശീയ ദിനത്തിന് ശേഷം ഇവ നീക്കം ചെയ്‍ത് വാഹനങ്ങള്‍ പഴയതു പോലെ ആക്കുന്നതിനും മൂന്ന് ദിവസമാണ് അനുവദിക്കുകയെന്ന് ട്രാഫിക് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ പറഞ്ഞിരുന്നു.

Read Also: ലോകകപ്പ് സംഘാടന മികവില്‍ ഖത്തറിന് അഭിനന്ദനവുമായി സൗദി രാജാവ്

Story Highlights: 3 day deadline to remove National Day stickers from vehicles Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here