Advertisement

താജ് മഹലിന്റെ ജപ്തി നോട്ടിസ് അബദ്ധം പറ്റിയത്; സ്ഥിരീകരണവുമായി എഎസ്‌ഐ

December 21, 2022
Google News 3 minutes Read
ASI says not liable to pay taj mahal tax

താജ് മഹലിന് ലഭിച്ച ജപ്തി നോട്ടിസ് അബദ്ധം പറ്റിയതെന്ന് സ്ഥിരീകരിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എസ്‌ഐ). ആഗ്ര മുനിസിപ്പൽ കോർപറേഷനാണ് ജപ്തി നോട്ടിസ് അയച്ചത്. ( ASI says not liable to pay taj mahal tax )

നവംബർ 25നാണ് താജ് മഹലിന് 1.47 ലക്ഷത്തിന്റെ പ്രോപ്പർട്ടി ടാക്‌സും, 1.9 കോടി രൂപയുടെ വാട്ടർ ബില്ലും അടയ്ക്കണമെന്ന് കാണിച്ച് കോർപറേഷൻ അധികൃതർ എഎസ്‌ഐക്ക് നോട്ടിസ് അയച്ചത്. ബിൽ അടച്ചില്ലെങ്കിൽ 15 ദിവസത്തിനകം വസ്തു ജപ്തി ചെയ്യുമെന്നും അറിയിച്ചിരുന്നു. തുടർന്ന് നോട്ടിസ് വിവാദമായിരുന്നു.

Read Also: ‘ചരിത്രം കുഴിച്ചെടുക്കാനല്ല കോടതികൾ’; താജ്മഹലിനെക്കുറിച്ചുള്ള ഹർജി സുപ്രീം കോടതി തള്ളി

എന്നാൽ പ്രോപർട്ടി ടാക്‌സ് സ്മാരകങ്ങൾ ബാധകമല്ലെന്ന് ആർക്കിയോളജി സൂപ്രണ്ട് ഡോ.രാജ് കുമാർ പട്ടേൽ അറിയിച്ചു. ഇതാദ്യമായാണ് താജ് മഹലിനെ തേടി ഇത്തരമൊരു ബിൽ എത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വാണിജ്യ ഉപഭോഗത്തിനല്ല വെള്ളം ഉപയോഗിക്കുന്നത്, മറിച്ച് താജ് മഹലിലെ ചെടികളും മറ്റും നനയ്ക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ട് തന്നെ വാട്ടർ ബില്ലും ബാധകമാകില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കി.

Story Highlights: ASI says not liable to pay taj mahal tax

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here