10,500 ജൂതന്മാരെ കൊലപ്പെടുത്തിയ 97 കാരിയെ യുദ്ധക്കുറ്റത്തിന് ജർമ്മനി ശിക്ഷിച്ചു

രണ്ടാം ലോക മഹായുദ്ധകാലത്ത് 10,500ലധികം ജൂതന്മാരെ കൊലപ്പെടുത്തിയതിന് 97 കാരിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ച് ജർമ്മൻ കോടതി. നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ കമാൻഡറുടെ സെക്രട്ടറിയായും ടൈപ്പിസ്റ്റായും ജോലി ചെയ്തിരുന്ന ഇർംഗാർഡ് ഫർച്നർ(Irmgard Furchner) എന്ന സ്ത്രീയെയാണ് കോടതി ശിക്ഷിച്ചത്. രണ്ടാം ലോകമഹായുദ്ധ കുറ്റകൃത്യങ്ങൾക്കായി ജർമ്മനി നടത്തിയ അവസാന വിചാരണകളിൽ ഒന്നായിരിക്കാം ഈ കേസ്.
ജർമ്മനിയുടെ വടക്കൻ പട്ടണമായ ഇറ്റ്സെഹോയിലെ ജില്ലാ കോടതിയാണ് ഇർംഗാർഡ് ഫർച്നറിന് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ഫർച്നർന് 18 വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ജുവനൈൽ നിയമപ്രകാരമാണ് ശിക്ഷിച്ചത്. 1943 മുതൽ 1945-ൽ നാസി ഭരണത്തിന്റെ അവസാനം വരെ സ്റ്റട്ട്തോഫ് ക്യാമ്പിൽ സ്റ്റെനോഗ്രാഫറായും ടൈപ്പിസ്റ്റായും ഇർംഗാർഡ് ഫർച്നർ ജോലി ചെയ്തിട്ടുണ്ട്. ക്യാമ്പിലെ ഗ്യാസ് ചേമ്പറിൽ 65,000-ത്തോളം ആളുകൾ പട്ടിണിയും രോഗവും മൂലം മരണപ്പെട്ടു എന്നാണ് കണക്കുകൾ.
ഈ മാസം ആദ്യം ഫർച്നർ കോടതിയിൽ തന്റെ അവസാന പ്രസ്താവന നൽകിയിരുന്നു. സംഭവിച്ചതിൽ ഖേദിക്കുന്നുവെന്നും ആ സമയത്ത് ക്യാമ്പിൽ ഉണ്ടായിരുന്നതിൽ ദുഃഖമുണ്ടെന്നും ഫർച്നർ പറഞ്ഞു. അതിനിടെ 2021 സെപ്റ്റംബറിൽ വിചാരണ ആരംഭിച്ചപ്പോൾ, ഇംഗാർഡ് ഫർച്നർ തന്റെ റിട്ടയർമെന്റ് ഹോമിൽ നിന്ന് ഓടിപ്പോവുകയും ഒടുവിൽ ഹാംബർഗിലെ ഒരു തെരുവിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
Story Highlights: Germany convicts 97-year-old woman of Nazi war crimes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here