Advertisement

സ്വർണം കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ലാഭം ഗോൾഡ് ബോണ്ട്; ലാഭം എത്ര ? എങ്ങനെ വാങ്ങാം ?

December 21, 2022
Google News 2 minutes Read
how to buy gold bond

സ്വർണം ഒരു ആഭരണം എന്നതിലുപരി നിക്ഷേപമായി കണക്കാക്കുന്നവരാണ് പലരും. എന്നാൽ ഒരു ആഭരണം വാങ്ങുമ്പോൾ 3% പണിക്കൂലി, ടാക്‌സ്, എന്നിവയെല്ലാം കൊടുത്ത് സ്വർണത്തിന്റെ യഥാർത്ഥ മൂല്യത്തേക്കാൾ കൂടുതൽ തുകയ്ക്കാണ് വാങ്ങേണ്ടി വരിക. സ്വർണം ലോക്കറിൽ സൂക്ഷിക്കുകയാണെങ്കിൽ ലോക്കർ വാടകയും നൽകണം. ഈ അവസരത്തിൽ നമുക്ക് തുണയാകുന്നു ഗോൾഡ് ബോണ്ടുകൾ. ( how to buy gold bond )

സ്വർണം തന്നെയാണ് ഗോൾഡ് ബോണ്ട്. റിസർവ് ബാങ്ക് വഴി നേരിട്ട് വാങ്ങുന്ന ഇത്തരം സ്വർണം ഫിസിക്കൽ ഫോമിൽ അല്ല എന്ന് മാത്രം, പകരം നമുക്ക് സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. ഗോൾഡ് ബോണ്ടിന് ജിഎസ്ടി നൽകേണ്ട, പണിക്കൂലി അല്ല, ലോക്കർ ചാർജും വേണ്ട. മോഷ്ടിക്കപ്പെടുമെന്ന പേടി ഇല്ലേയില്ല.

ഒരിടവേളയ്ക്ക് ശേഷം ആർബിഐ വീണ്ടും ഗോൾഡ് ബോണ്ട് പുറത്തിറക്കുകയാണ്. ഒരു ഗ്രാമിന് 5,409 രൂപയാണ് നൽകേണ്ടത്. ഡിസംബർ 23 വരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിച്ചാൽ 50 രൂപ കുറച്ച് 5,359 രൂപ നൽകിയാൽ മതി.

Read Also: സുഹൃത്തുക്കൾക്ക് പണം കടം കൊടുക്കാറുണ്ടോ ? എങ്കിൽ ഈ നിയമം അറിഞ്ഞിരിക്കണം

എന്തുകണ്ട് ഗോൾഡ് ബോണ്ട് ?

അൽപം കണക്ക് നോക്കാം. ഒരു വ്യക്തി ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വർണം വാങ്ങിയെന്ന് കരുതുക. പണിക്കൂലി, ജിഎസ്ടി എല്ലാം കൂട്ടി 1,15,360 രൂപയാണ് ആ വ്യക്തിക്ക് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടി വരിക. ഗോൾഡ് ബോണ്ടിൽ ഒരു ലക്ഷം മാത്രം നൽകിയാൽ അതേ മൂല്യത്തിൽ തന്നെ സ്വർണം ലഭിക്കും.

അഞ്ച് വർഷം കഴിഞ്ഞാൽ ഈ വ്യക്തി ഈ സ്വർണം വിൽക്കുമ്പോൾ 1,59,440 രൂപയാണ് ലഭിക്കുക. എന്നാൽ ഗോൾഡ് ബോണ്ട് വിൽക്കുമ്പോൾ 1,72,698 രൂപയാണ് ലഭിക്കുന്നത്.

എങ്ങനെ ഗോൾഡ് ബോണ്ട് വാങ്ങാം ?

എസ്ബിഐ വഴി ഗോൾഡ് ബോണ്ട് വാങ്ങാം. എസ്ബിഐ നെറ്റ് ബാങ്കിംഗിൽ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക. തുടർന്ന് ഇ-സർവീസ് ടാബ് ഓപ്പൺ ചെയ്യുക. ഇവിടെ നിന്ന് സോവറിൻ ഗോൾഡ് ബോണ്ട് സ്‌കീം എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം. രജിസ്റ്റർ എന്ന ടാബ് തുറക്കണം. തുടർന്ന് നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാം.

Story Highlights: how to buy gold bond

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here