Advertisement

സുഹൃത്തുക്കൾക്ക് പണം കടം കൊടുക്കാറുണ്ടോ ? എങ്കിൽ ഈ നിയമം അറിഞ്ഞിരിക്കണം

December 21, 2022
Google News 2 minutes Read
Money Lending Rules In India

സാമ്പത്തിക പ്രതിസന്ധി കാലത്ത് സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കും പണം കടം കൊടുക്കാറുണ്ട് നമ്മൾ. ഇത്തരത്തിലുള്ള കടങ്ങൾ ടാക്‌സബിൾ അല്ല. എന്നാൽ കടം കൊടുക്കുന്ന വ്യക്തി അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. ( Money Lending Rules In India )

സുഹൃത്തുക്കൾക്കോ, ബന്ധുക്കൾക്കോ 20,000 രൂപയിൽ താഴെ മാത്രമേ പണമായി കൈമാറാൻ പാടുള്ളുവെന്നാണ് നിയമം. അതിൽ കൂടുതലുള്ള തുക ചെക്ക് വഴിയോ ബാങ്ക് ഡ്രാഫ്റ്റ് വഴിയോ അക്കൗണ്ട് വഴിയുള്ള ഇലക്ട്രോണിക് ട്രാൻസ്ഫർ മുഖേനെയോ വേണം കൈമാറാൻ. തിരിച്ചടവിന്റെ കാര്യത്തിലും ഈ നിയമം ബാധകമാണ്.

Read Also: സേവിംഗ് അക്കൗണ്ടിൽ എത്ര രൂപ വരെ സൂക്ഷിക്കാം ? നികുതി നൽകണോ ?

20,000 രൂപയിൽ കൂടുതൽ പണം കറൻസിയായി കൈമാറിയാൽ മുഴുവൻ തുകയും പിഴയായി ടാക്‌സ് ഓഫിസർക്ക് നൽകേണ്ടി വരും. കടം കൊടുക്കുന്നത് ടാക്‌സ് പരിധിയിൽ വരില്ലെങ്കിലും, ഈ കടത്തിന് മേൽ ലഭിക്കുന്ന പലിശ നികുതി സ്ലാബിൽ വരും.

പ്രവാസികളിൽ നിന്ന് ഇന്ത്യയിലുള്ളവർക്ക് കടം വാങ്ങാം. പക്ഷേ ഒരു വിദേശ പൗരനിൽ നിന്ന് ഇന്ത്യയിലുള്ളവർക്ക് വായ്പ സ്വീകരിക്കാൻ കഴിയില്ല.

Story Highlights: Money Lending Rules In India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here