Advertisement

കേന്ദ്ര മന്ത്രിമാരെ പുകഴ്ത്തി സംസാരിച്ചതില്‍ പി.വി.അബ്ദുൾ വഹാബിനോട് വിശദീകരണം ചോദിക്കുമെന്ന് മുസ്ലിം ലീഗ്

December 21, 2022
2 minutes Read

കേന്ദ്ര മന്ത്രിമാരെ പുകഴ്ത്തി സംസാരിച്ചതില്‍ പി.വി.അബ്ദുൾ വഹാബിനോട് വിശദീകരണം ചോദിക്കുമെന്ന് മുസ്ലിം ലീഗ്. വഹാബ് പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് ലീഗ് വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ വി.മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയുമാണ് വഹാബ് രാജ്യസഭയില്‍ പുകഴ്ത്തിയത് ( abdul wahab mp explanation ).

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. പി.വി.അബ്ദുൾ വഹാബ് എംപി രാജ്യസഭയിൽ നടത്തിയ പരാമർശത്തോട് പാർട്ടി വിയോജിക്കുന്നു. ഏതു സാഹചര്യത്തിലായിരുന്നു പരാമർശം എന്നതു സംബന്ധിച്ചു വിശദീകരണം തേടുമെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

രാജ്യസഭയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും കേന്ദ്ര സഹമന്ത്രി വി.മുരളീധരനെയും പുകഴ്ത്തിയാണ് മുസ്ലിംലീഗ് ദേശീയ ട്രഷറർ കൂടിയായ പി.വി.അബ്ദുൾ വഹാബ് സംസാരിച്ചത്. നൈപുണ്യ വികസനത്തിനായി രാജീവ് ചന്ദ്രശേഖറും കേന്ദ്ര സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ നല്ലതാണെന്ന് അബ്ദുൾ വഹാബ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ ദില്ലിയിൽ കേരളത്തിന്റെ അംബാസഡറാണെന്നായിരുന്നു വഹാബിന്റെ മറ്റൊരു പ്രസ്താവന. എന്നാൽ വി.മുരളീധരൻ കേരളത്തിൽ എത്തുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നുവെന്ന പരാമർശവും വഹാബ് നടത്തി. വഹാബിന്റെ പരാമർശത്തിനെതിരെ വി.ഡി.സതീശനും, കെ.മുരളീധരനും രംഗത്ത് വന്നിരുന്നു. ബിജെപി അനുകൂല പ്രസ്താവനകളിൽ കെ.സുധാകരനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ലീഗ് നേതൃത്വം വിവാദം നീണ്ടുപോകാതിരിക്കാനാണ് വേഗത്തിൽ നടപടി എടുത്തത് എന്നാണ് സൂചന.

അടുത്തിടെ മുസ്‌ലിം ലീഗിനെ സ്തുതിച്ച സിപിഐഎം നിലപാടിനെ കടുത്ത ഭാഷയിൽ വി.മുരളീധരൻ വിമർശിച്ചിരുന്നു. ലീഗിനെതിരായ നിലപാട് ബിജെപി സ്വീകരിക്കുന്ന വേളയിലാണു പാർട്ടി എംപി കേന്ദ്രമന്ത്രിമാരെ പ്രശംസിച്ചത്. ഇതോടെയാണ് പാർട്ടി നേതൃത്വം വഹാബിൽ നിന്ന് വിശദീകരണം തേടിയത്.

Story Highlights: Muslim League will ask PV Abdul Wahab for an explanation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top