ടൈറ്റാനിയം തട്ടിപ്പ് മാതൃകയിൽ മറ്റു ചില സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തതായി സംശയം

ടൈറ്റാനിയം തട്ടിപ്പ് മാതൃകയിൽ മറ്റു ചില സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തെന്നു സംശയം. പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് വിവരശേഖരണം ആരംഭിച്ചു. അതേസമയം ഇന്നലെ ടൈറ്റാനിയത്തിൽ നടത്തിയ പരിശോധനയിൽ ലീഗൽ ഡെപ്യൂട്ടി ജി.എം ശശികുമാരൻ തമ്പിയുടെ ലാപ്ടോപ് കണ്ടെടുത്തു.
കഴിഞ്ഞ രണ്ടു ദിവസമായി ലഭിച്ച പരാതികൾ വിശദമായി പരിശോധിച്ചപ്പോഴാണ് പൊലീസിന് പുതിയ ചില വിവരങ്ങളും ലഭിക്കുന്നത്. ടൈറ്റാനിയത്തിൽ കെമിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു കോടികളുടെ തട്ടിപ്പ്. സമാനമായി മറ്റു ചില പൊതുമേഖല സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ഇതേ സംഘം തട്ടിപ്പ് നടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. അറസ്റ്റിലായ ദിവ്യ ജ്യോതിയെ ഇത് സ്ഥിരീകരിക്കാൻ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ ടൈറ്റാനിയത്തിൽ നടത്തിയ പരിശോധനയിലാണ് ശശികുമാരൻ തമ്പിയുടെ ലാപ് ടോപ്പ് പിടിച്ചെടുത്തത്.
Read Also: ടൈറ്റാനിയം ജോലി തട്ടിപ്പ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും
ലാപ്ടോപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. പണം കൈമാറ്റം ചെയ്തത്തിന്റെയും, തൊഴിൽ തട്ടിപ്പിന് വ്യാജ അഭിമുഖം നടത്തിയത്തിന്റെയും തെളിവുകൾ ലാപ് ടോപ്പിലുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. മറ്റു ചില നിർണ്ണായക രേഖകളും അന്വേഷണ സംഘം ശേഖരിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ടു തിരുവനന്തപുരം സിറ്റി പരിധിയിൽ മാത്രം രജിസ്റ്റർ ചെയ്തത് 8 കേസുകളാണ്.
Story Highlights: Titanium job fraud case Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here