മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്; തട്ടിയെടുത്തത് 9 ലക്ഷത്തോളം രൂപ, സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനകാരൻ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്. ഒറ്റപ്പാലത്ത് യുവാവ് പൊലീസ് പിടിയിൽ. കോതകുറിശ്ശി പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് (39) അറസ്റ്റിലായത്. പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്ക് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പേരിൽ പ്രതി പണം തട്ടിയത്.
9 ലക്ഷത്തോളം രൂപയാണ് സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രതി തട്ടിയെടുത്തത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് ജോലി ശരിയാക്കിതാരാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.
Story Highlights : job fraud in name of pinarayi vijayan one arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here