Advertisement

കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

December 22, 2022
Google News 1 minute Read

വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് മാത്രമല്ല, പതിയെ വാഹനമോടിക്കുന്നവരും നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഔദ്യോഗിക ഇൻസ്റ്റ അക്കൗണ്ടിൽ ഇതു സംബന്ധിച്ച വിഡിയോ അബുദാബി പൊലീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

വാഹനങ്ങൾ പതിയെ ഓടിക്കുന്നവർ പരമാവധി വലത് ലൈനിനോട് ചേർത്ത് വാഹനമോടിക്കണമെന്നാണ് അബുദാബി പൊലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിക്കുന്നത്. അപ്പോഴാണ് പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വഴി നൽകാൻ മുന്നിലുള്ളവർക്ക് സാധിക്കുക. മെല്ലെയുള്ള ഡ്രൈവിങ് മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കാൻ സാധ്യതയുള്ളതിനാലാണ് ഈ നിയന്ത്രണം.

ഇതിലൂടെ റോഡിലെ വാഹനത്തിരക്കും അപകടങ്ങളും കുറയ്ക്കാനും സാധിക്കും. ഡ്രൈവറുടെ സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും വേണ്ടി പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുന്നിലുള്ളവർ ഇടതു വശം ഒഴിച്ചിട്ട് വഴി നൽകമെന്നും വിഡിയോയിൽ പൊലീസ് അഭ്യർത്ഥിച്ചു.

റോഡുകളിൽ വളരെ കുറഞ്ഞ വേഗത്തിൽ വാഹനമോടിക്കുന്നതും ചിലപ്പോഴൊക്കെ വലിയ അപകടങ്ങൾക്ക് കാരണമാകും. വാഹനമോടിക്കുന്നവർ ഓരോ റോഡുകളുടേയും വേഗപരിധി അറിഞ്ഞ്, കൃത്യമായി പാലിച്ചാലും മറ്റു നിർദേശങ്ങൾ മനസിലാക്കി ഡ്രൈവ് ചെയ്താലും ഇത്തരം അപകടങ്ങൾ ഒഴിവാക്കാമെന്നും വിഡിയോയിൽ പറയുന്നു.

Story Highlights: Abu Dhabi Police on low speed driving

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here