Advertisement

അടുത്ത മാസം മുതൽ കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

December 22, 2022
Google News 1 minute Read

ജനുവരി അഞ്ച് മുതൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. സ്ഥിരം നിരീക്ഷണത്തിനായി ആർടിഒ എൻഫോഴ്സ്മെന്റ് സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. 

കിഴക്കേക്കോട്ടയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അനധികൃതമായി പാർക്കിങ് നടത്തുന്നതിൽ കെഎസ്ആർടിസി ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനു പുറമെ റൂട്ട് പെർമിറ്റ് ലംഘിച്ച് സർവീസും നടത്തുന്നതിലും പരാതിയുണ്ട്. ജനുവരി 5 മുതൽ സ്വകാര്യ ബസുകളെ നിരീക്ഷിക്കാൻ സ്ഥിരം ആർടിഒ എൻഫോഴ്സ്മെന്റ് സംഘത്തെ കിഴക്കേക്കോട്ടയിൽ നിയോഗിക്കാനാണ് തീരുമാനം.

നൂറു സ്വകാര്യ ബസുകൾക്കാണ് പെർമിറ്റുള്ളത്.എന്നാൽ ഇതൊന്നും കിഴക്കേകോട്ടയിൽ നിന്ന് തുടങ്ങി കിഴക്കേകോട്ടയിൽ അവസാനിക്കുന്നവയല്ല. ഇത് ലംഘിച്ച 4 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടിയാണ് വാഹനങ്ങൾ ഓടേണ്ടത്. ബസ് ഉടമകളുടെ സൗകര്യം അനുസരിച്ചല്ല ഓടേണ്ടത്. സ്വകാര്യ ബസ് ഉടമകൾ ജനുവരി 5 മുതൽ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

Story Highlights: east fort bus parking antony raju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here