Advertisement

ഓപ്പറേഷന്‍ സുഭിക്ഷ; റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

December 22, 2022
Google News 2 minutes Read
Operation Subhiksha

ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാ​ഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സംസ്ഥാനത്തെ 64 റേഷന്‍ കടകളിലാണ് പരിശോധന. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഇന്നലെ വൈകിട്ടും പരിശോധന നടത്തിയിരുന്നു ( Operation Subhiksha ).

സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ മറിച്ച് വില്‍ക്കുന്നു എന്ന വിവരത്തിലാണ് പരിശോധന. റേഷന്‍ കോര്‍ഡ് ഉടമകള്‍ക്ക് അര്‍ഹതപ്പെട്ട അളവില്‍ ഭക്ഷ്യ സാധനങ്ങള്‍ ചില റേഷന്‍ കടകള്‍ നല്‍കുന്നില്ലെന്ന് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തില്‍ അവ പരിശോധിക്കുന്നതിനായി ”ഓപ്പറേഷന്‍ സുഭിക്ഷ”
എന്ന പേരില്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത റേഷന്‍ കടകളില്‍ പരിശോധന നടത്തുകയായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ 10 ഉം, കോട്ടയം, എറണാകുളം ജില്ലകളില്‍ 6 വീതവും, പത്തനംതിട്ട, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 5 വീതവം, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 4 വീതവും, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളില്‍ 3 വീതവും, കാസര്‍​ഗോഡ് ജില്ലയില്‍ 2 ഉം, കടകളിലാണ് വിജിലന്‍സ്‌ മിന്നൽ പരിശോധന.

Story Highlights: Flash check of vigilance in ration shops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here