പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പത്തിലധികം പേർ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കാസർഗോഡ് പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവതിയെ വിവിധയിടങ്ങളിൽ എത്തിച്ച് പത്തിലധികം പേർ പീഡിപ്പിച്ചുവെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. നിലവിൽ കാമുകനും, ഇടനിലക്കാരിയും ഉൾപ്പടെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ കാമുകൻ മംഗൽപ്പാടി സ്വദേശി മോക്ഷിത്ത്, ഇടനിലക്കാരി കാഞ്ഞങ്ങാട്ടെ ജാസ്‌മിൻ, ഉളിയത്തടുക്ക സ്വദേശി പ്രശാന്ത്, പട്‌ളയിലെ ഷൈനിത്ത്, കാസർഗോഡ് സ്വദേശി അബ്‌ദുൾ സത്താർ എന്നിവരാണ് അറസ്റ്റിലായത്. കാസർഗോഡിന് പുറമെ മംഗളൂരു, തൃശൂർ എന്നിവിടങ്ങളിൽ എത്തിച്ച് പത്തിലധികം പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.
ശാരീരിക അവശതകളെ തുടർന്ന് യുവതിയെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ കൌൺസിലിംഗിനിടെയാണ് പീഡന വിവരം യുവതി പുറത്തുപറഞ്ഞത്. കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. യുവതിയെ തൃശൂരിൽ ഉൾപ്പടെ എത്തിച്ച് പീഡനത്തിരയാക്കിയതിനാൽ ജില്ലയ്ക്ക് പുറത്തേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിൻറെ തീരുമാനം.
രണ്ട് വർഷം മുമ്പാണ് കേസിന് ആസ്‌പദമായ ആദ്യ സംഭവം നടന്നത്. തുടർന്ന് നിരവധി തവണ പീഡനത്തിനിരയായി എന്നാണ് യുവതിയുടെ പരാതി. കാസർഗോട്ടെ ഹോട്ടൽ മുറിയിൽ വെച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിച്ചതായും യുവതി മൊഴി നൽകിയിരുന്നു.
Story Highlights: Kasaragod girl rape case One more arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here