ക്രിസ്മസ്, പുതുവത്സര സീസണ്‍; കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്നുമുതല്‍

കേരളത്തിലേക്ക് പുതുതായി അനുവദിച്ച ദക്ഷിണ റെയില്‍വേയുടെ 17 പുതിയ ട്രെയിനുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചാണ് പുതിയ സര്‍വീസുകള്‍ അനുവദിച്ചത്. സീസണായതിനാല്‍ യാത്രാ സൗകര്യത്തിനും അധിക തിരക്ക് ഒഴിവാക്കാനുമാണ് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചത്.
ഇന്ന് മുതല്‍ 2023 ജനുവരി 2 വരെയുള്ള ദിവസങ്ങളിലാകും പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുക. കൂടാതെ ദക്ഷിണ റെയില്‍വേയും മറ്റ് സോണല്‍ റെയില്‍വേയും അറിയിച്ച പ്രത്യേക ട്രെയിനുകളും ഉണ്ടാകും.
Read Also: രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദ കേസുകൾ നാലായി; കേസുകൾ വർധിച്ചാൽ നിയന്ത്രണങ്ങൾ
ദക്ഷിണ സെന്‍ട്രല്‍ റെയില്‍വേയുടെ 22 പ്രത്യേക ട്രെയിനുകള്‍ ഉള്‍പ്പെടെ കേരളത്തിലേക്കുള്ള 38 സര്‍വീസുകള്‍, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ 8 പ്രത്യേക ട്രെയിനുകളും ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ 4 പ്രത്യേക ട്രെയിനുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതോടെ ക്രിസ്മസ്/പുതുവത്സര സീസണില്‍ കേരളത്തില്‍ ആകെ 51 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും.
Story Highlights: new train services to kerala xmas new year season
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here