പൊരുതി സച്ചിൻ ബേബി; രാജസ്ഥാന് 31 റൺസ് അകലെ വീണ് കേരളം

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രാജസ്ഥാന് 31 റൺസിൻ്റെ നിർണായക ലീഡ്. രാജസ്ഥാൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 337നു മറുപടിയായി കേരളം 306 റൺസിൽ ഓൾഔട്ടായി. സച്ചിൻ ബേബി (139 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണും (82) തിളങ്ങി. മറ്റ് ഒരു താരത്തിനും കേരളത്തിനായി മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. രാജസ്ഥാനു വേണ്ടി അനികേത് ചൗധരി 5 വിക്കറ്റ് വീഴ്ത്തി.
8 വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. വാലറ്റത്തെ ഒരു വശത്ത് നിർത്തി സച്ചിൻ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഫാനൂസ് എഫും (0), നിഥീഷ് എംഡിയും (4) അനികേത് ചൗധരിക്ക് മുന്നിൽ വീണു. ആദ്യ ഇന്നിംഗ്സിൽ രാജസ്ഥാനു വേണ്ടി ദീപക് ഹൂഡ (133), സൽമാൻ ഖാൻ (74), യാഷ് കോത്താരി (58) എന്നിവരാണ് തിളങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ ലീഡെടുത്തതുകൊണ്ട് തന്നെ കളി സമനില ആയാലും രാജസ്ഥാന് പോയിൻ്റ് ലഭിക്കും.
Story Highlights: ranji trophy rajasthan lead kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here