Advertisement

വർക്കല ടൂറിസം മേഖലയിൽ നിന്ന് മദ്യശേഖരവുമായി മൂന്ന് പേർ അറസ്റ്റിൽ

December 22, 2022
Google News 1 minute Read
Three persons arrested with liquor Varkala

വർക്കല പൊലീസും ഡാൻസാഫ് ടീമും വർക്കല ടൂറിസം മേഖലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വർക്കല പെരുംകുളം പുതുവൽ വീട്ടിൽ കണ്ണൻ എന്ന വിനോദ് (31), പെരുംകുളം പുത്തൻവീട്ടിൽ മുഹമ്മദ് (26), കോവളം പനത്തുറ വെളിവിളാകം വീട്ടിൽ മുഹമ്മദ് ഹാജ (22) എന്നിവരാണ് പിടിയിലായത്. 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 37 കുപ്പി ബിയറും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണവും പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു.

നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന കിച്ചൺ റസ്‌റ്റോറന്റിലെ ജീവനക്കാരാണ് ഇവർ. ഇവർ താമസിക്കുന്ന മംഗ്ലാവ് മുക്കിന് സമീപത്തെ വീട്ടിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡാൻസാഫ് ടീമും പൊലീസും സംയുക്തമായി റസ്റ്റോറന്റിലും ജീവനക്കാരുടെ താമസസ്ഥലത്തും റെയ്ഡ് നടത്തുകയായിരുന്നു. റിസോർട്ട് നടത്തിപ്പുകാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഗോഡ്സ് ഓൺ കൺട്രി കിച്ചൺ റസ്റ്റോറന്റിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുമതി ഇല്ലാതെ മദ്യം ഉൾപ്പെടെ വിളമ്പി നിശാപാർട്ടി നടന്നിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇവിടെ സ്ഥിരമായി എത്താറുണ്ടെന്നും അക്രമം നടത്തുന്നുവെന്നും ഡാൻസാഫ് ടീമിന് രഹസ്യവിവരം ലഭിച്ചിരുന്നു. താമസസ്ഥലത്ത് സൂക്ഷിച്ചശേഷമാണ് ആവശ്യക്കാർക്ക് റസ്റ്റോറന്റിൽ മദ്യമെത്തിച്ചിരുന്നത്.

Story Highlights: Three persons arrested with liquor Varkala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here