Advertisement

ആൾക്കൂട്ട നിയന്ത്രണത്തിനും മാസ്ക് നിർബന്ധമാക്കുന്നതിനും സാധ്യത; പുതിയ
കൊവിഡ് ജാഗ്രത മാർഗനിർദേശം കേന്ദ്രം ഉടൻ പുറത്തിറക്കിയേക്കും

December 23, 2022
Google News 2 minutes Read
central government new covid guidelines

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ ജാഗ്രത മാർഗനിർദേശം കേന്ദ്രം ഉടൻ പുറത്തിറക്കിയേക്കും. ആൾക്കൂട്ട നിയന്ത്രണം കൊണ്ടുവന്നേക്കും. മാസ്ക് നിർബന്ധമാക്കാനും സാധ്യതയുണ്ട്. രാജ്യാന്തര വിമാന യാത്രക്കാർക്കായി പുതുക്കിയ മാർ​ഗരേഖ നാളെ മുതൽ പ്രാബല്യത്തിൽ ( central government new covid guidelines ).

ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ കണക്കിലെടുത്ത് ആൾക്കൂട്ട നിയന്ത്രണങ്ങളും, മാസ്ക് നിർബന്ധമാക്കുന്നതാവും കേന്ദ്രം പുറപ്പെടുവിക്കാൻ ഒരുങ്ങുന്ന മാർഗ നിർദേശം. ഒരാഴ്ച സാഹചര്യം നിരീക്ഷിച്ചാകും തുടർനടപടി. കരുതൽ വാക്സിനേഷൻ വേഗത്തിൽ ആക്കാനും നടപടി ഉണ്ടാകും. വിമാനത്താവളങ്ങളിൽ നാളെ മുതൽ കൊവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കും.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ 2% യാത്രക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കണം. റാൻഡം പരിശോധക്ക് വിധേയമാക്കേണ്ടവരെ വിമാന കമ്പനി കണ്ടെത്തും.12 വയസിന് താഴെയുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. സാമ്പിൾ നൽകിയാൽ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാം. രോഗം സ്ഥിരീകരിച്ചാൽ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കോവാക്സിനും, കോവോവാക്സിനും കരുതൽ ഡോസായി നൽകാൻ ഭാരത് ബയോട്ടെക്കും, സിറം ഇൻസ്റ്റിറ്റ്യൂട്ടും ഡിസിജിഐക്ക് നൽകിയ അപേക്ഷയിൽ ഉടൻ തീരുമാനമാകും.

Story Highlights: central government new covid guidelines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here