Advertisement

ബലാത്സംഗക്കേസിൽ പ്രതിയായി; പിരിച്ചുവിടാൻ നടപടിയെടുത്തതിനെതിരെ സി.ഐ പി.ആർ. സുനു നൽകിയ അപേക്ഷ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

December 23, 2022
2 minutes Read
CI PR Sunu's request rejected by Administrative Tribunal

ബലാത്സംഗക്കേസിൽ പ്രതിയായതിനെ തുടർന്ന് പിരിച്ചുവിടാനുള്ള നടപടിയെടുത്തതിനെതിരെ സി.ഐ പി.ആർ.സുനു നൽകിയ അപേക്ഷ തള്ളി.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഇദ്ദേഹത്തിന്റെ അപേക്ഷ തള്ളിയത്. പീഡനം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് പി.ആർ സുനു.
31നകം സർക്കാരിന് വിശദീകരണം നൽകാനും ട്രൈബ്യൂണൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ( CI PR Sunu’s request rejected by Administrative Tribunal ).

പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ഡി.ജി.പി ഇദ്ദേഹത്തോട് നെരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ആരോപണവിധേയനായ സി.ഐ ഇപ്പോൾ സസ്‌പെൻഷനിലാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എഫ്.ഐ.ആറിൽ പ്രതിയായിരിക്കെ സുനു ജോലിക്കെത്തിയത് വിവാദമായിരുന്നു. തുടർന്നാണ് അദ്ദേഹത്തോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടത്. കടവന്ത്രയിൽവെച്ചും തൃക്കാക്കരയിലെ വീട്ടിൽവെച്ചും സി.ഐ അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി. പി.ആർ സുനു15 പ്രാവശ്യം വകുപ്പുതല നടപടിക്ക് വിധേയനായിട്ടുണ്ട്. ഓരോ കുറ്റകൃത്യത്തെ കുറിച്ചും വിശദമായി പരാമർശിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

Story Highlights: CI PR Sunu’s request rejected by Administrative Tribunal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top