ബഫര്‍ സോണ്‍: പ്രതിഷേധം ശക്തം; സര്‍ക്കാരിലേക്ക് പരാതികളുടെ കുത്തൊഴുക്ക്

ബഫര്‍ സോണിലെ ജനവാസ കേന്ദ്രങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിലേക്ക് പരാതികളുടെ കുത്തൊഴുക്ക്. ഇതുവരെ പതിനായിരത്തിലേറെ പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. ഉപഗ്രഹ സര്‍വേയുമായി ബന്ധപ്പെട്ട് 12000 പരാതികളോളമാണ് സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ വനംവകുപ്പ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഉപഗ്രഹ സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. (more than 10,000 complaints to government in buffer zone)
സര്‍ക്കാര്‍ പുറത്തിറക്കിയ ഭൂപടത്തില്‍ പല ജില്ലകളിലും ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതിനാല്‍ ജനങ്ങള്‍ക്ക് ആശങ്ക ഏറുകയാണ്. വരും ദിവസങ്ങളില്‍ പരാതികളുടെ എണ്ണം ഇനിയും കൂടിയേക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
ബഫര്‍ സോണ്‍ വിഷയത്തില്‍ ഇന്ന് എരുമേലിയില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമാകുകയാണ്. എരുമേലി ഏഞ്ചല്‍ വാലി വാര്‍ഡിലാണ് പ്രതിഷേധം. വനം ഓഫിസിന്റെ ബോര്‍ഡ് നാട്ടുകാര്‍ പിഴുതുമാറ്റി. പുതിയ ഭൂപടത്തിലും എയ്ഞ്ചല്‍ വാലി ബഫര്‍ സോണില്‍ ഉള്‍പ്പെട്ടതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്.
Story Highlights: more than 10,000 complaints to government in buffer zone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here