Advertisement

നിദ ഫാത്തിമയുടെ മരണം; ചികിത്സാപ്പിഴവ് ആരോപിച്ച് പിതാവ് നാഗ്പൂർ പൊലീസിൽ പരാതി നൽകി

December 23, 2022
Google News 3 minutes Read
Nida Fatima Death Nagpur police

നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയ്ക്കെതിരെ പരാതിയുമായി പിതാവും കേരള സൈക്കിൾ പോളോ അസോസിയേഷനും രം​ഗത്ത്. ചികിത്സ പിഴവ് ആരോപിച്ച് നാഗ്പൂർ പൊലീസിൽ ഇവർ പരാതി നൽകിയിരിക്കുകയാണ്. ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം ഫാത്തിമ നിദാസ് ഷിഹാബുദ്ദീനാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചത്. ഇതിൽ വിശദമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് മന്ത്രി വി. ശിവൻകുട്ടി കത്തയച്ചു. ( Death of Nida Fatima father lodged complaint to Nagpur police ).

കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ല എന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ അറിയിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

നിദയെ ഛർദ്ദിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മത്സരിക്കാനെത്തിയ കേരളാ താരങ്ങൾ നേരിട്ടത് കടുത്ത അനീതികളാണ്. ടീമിന് താമസ- ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ലെന്നും ടീം പരാതിപ്പെട്ടു. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം കഴിഞ്ഞത് താത്കാലിക സൗകര്യങ്ങളിലായിരുന്നു.

അസോസിയേഷനുകൾ സംബന്ധിച്ച തർക്കത്തെ തുടർന്ന് കോടതി ഉത്തരവോടെയായിരുന്നു ടീം മത്സരത്തിനെത്തിയത്. ഇതായിരുന്നു ടീമിനോടുള്ള അവഗണനക്ക് കാരണമായതെന്ന് ടീം അം​ഗങ്ങൾ വ്യക്താക്കി. എന്നാൽ കോടതി ഉത്തരവിൽ ഇവർക്ക് മത്സരിക്കാൻ അനുമതി നൽകണമെന്നല്ലാതെ അവർക്ക് അനുബന്ധ സൗകര്യങ്ങളൊരുക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നും ദേശീയ ഫെഡറേഷൻ പ്രതികരിച്ചു.

Story Highlights: Death of Nida Fatima father lodged complaint to Nagpur police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here