‘എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ജൈവ പെയിന്റ്’; ചാണകത്തില്‍ നിന്ന് പെയിന്റ് ഉത്പാദനവുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍

ചാണകത്തില്‍ നിന്ന് പെയിന്റ് ഉത്പാദനവുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ചാണകത്തില്‍ നിന്ന് നിര്‍മിച്ച ജൈവ പെയിന്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിസ്ഥിതി സൗഹൃദത്തിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് വാദം.
ചാണകത്തില്‍ നിന്ന് പെയിന്റ് നിര്‍മ്മിക്കുന്നതിനായി റായ്പൂരിലും കാങ്കറിലും ‘ഗൗതന്‍സ്’ (കന്നുകാലി സങ്കേതങ്ങള്‍) യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും 2023 ജനുവരി അവസാനത്തോടെ എല്ലാ ജില്ലകളിലും ഇത് വ്യാപിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.(Chhattisgarh Government Using Paints Manufactured From Cow Dung)
പശുക്കളെ വളര്‍ത്തുന്നവരില്‍ നിന്ന് രണ്ട് രൂപയ്ക്കാണ് ചാണകവും മൂത്രവും ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നത്. ചാണകത്തില്‍ നിന്ന് പെ യിന്റ് നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക കൈമാറ്റത്തിനായി ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനുമായി സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷമാദ്യം ധാരണാപത്രം ഒപ്പുവച്ചിരുന്നു. റായ്പൂര്‍ ജില്ലയിലെ ഹിരാപൂര്‍ ജാര്‍വേ ഗ്രാമത്തിലും കാങ്കര്‍ ജില്ലയിലെ സരധു നവഗാവ് ഗ്രാമത്തിലുമാണ് ജൈവ പെയിന്റുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. ജനുവരി അവസാനത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 73 യൂണിറ്റുകളെങ്കിലും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Read Also:കിലോയ്ക്ക് 2 രൂപ നിരക്കിൽ ചാണകം ശേഖരിക്കും, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ; ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റ പ്രകടന പത്രിക പുറത്തിറക്കി
പെയിന്റ് നിര്‍മാണം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും കൃഷിവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും ജൈവ പെയിന്റ് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ചാണകത്തില്‍ നിന്ന് നിര്‍മ്മിക്കുന്ന പ്രകൃതിദത്ത പെയിന്റിന്റെ പ്രധാന ഘടകമാണ് കാര്‍ബോക്‌സിമെതൈല്‍ സെല്ലുലോസ് (CMC). 100 കിലോ ചാണകത്തില്‍ നിന്ന് 10 കിലോ ഉണങ്ങിയ CMC തയ്യാറാക്കുന്നു. ഇങ്ങനെ നിര്‍മിക്കുന്ന പെയിന്റിന്റെ 30 ശതമാനം കോമ്പോസിഷനും സിഎംസിയാണ്. പ്രകൃതിദത്ത പെയിന്റിന്റെ ഉപയോഗം പരിസ്ഥിതി സംരക്ഷണത്തിനാണെന്നും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Story Highlights: Chhattisgarh Government Using Paints Manufactured From Cow Dung
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here