Advertisement

ആ​റ്റിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേ​റ്റ് യുവാവിന്റെ മരണം; അഞ്ചു പേർ അറസ്റ്റിൽ

December 24, 2022
Google News 2 minutes Read
electric shock death Five people arrested

ആ​റ്റിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേ​റ്റ് യുവാവ് മരിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ആ​റ്റുകാൽ പാടശേരി സ്വദേശി സുരേഷ് (52), മധുസൂദനൻ (48), ഉണ്ണിയെന്ന അഖിൽ ജയൻ (28), ചിനുവെന്ന കിരൺ (26), മക്കുവെന്ന ശ്രീജിത്ത് (28) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്​റ്റ് ചെയ്തത്. ( electric shock death Five people arrested ).

2022 ജൂലായ് 28ന് വൈകിട്ട് 5 മണിയോടെ ആ​റ്റുകാൽ കീഴമ്പിൽ പാലത്തിന് സമീപം, ആ​റ്റിൽ നിന്ന് വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെയാണ് ആ​റ്റുകാൽ, പാടശ്ശേരി സ്വദേശി കണ്ണന് വൈദ്യുത ആഘാതമേൽക്കുകയും ചികിത്സയിലിരിക്കെ ആഗസ്​റ്റ് 1 ന് മരിക്കുകയും ചെയ്തത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്​റ്റർ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വരുന്നത്.

കണ്ണനെ വീട്ടിൽ നിന്ന് നിർബന്ധിച്ച് വിളിച്ചു കൊണ്ടുപോയി സുരേഷിന്റെ വീട്ടിലെ മീ​റ്റർ ബോർഡിൽ ഇലക്ട്രിക് വയർ മുഖേന മുളയിൽ ചു​റ്റിയിരുന്ന ചെമ്പ് കമ്പിയിൽ വൈദ്യുതി ബന്ധിച്ച് ആ​റ്റിലിടുകയും ചത്ത് പൊങ്ങുന്ന മീനുകളെ ശേഖരിക്കാൻ കണ്ണനെ ചുമതലപ്പെടുത്തുകയുമായിരുന്നു. ചത്ത മീനുകളെ ശേഖരിക്കുന്നതിനിടെ കിരൺ ഇലക്ട്രിക് സപ്ലൈ ഉള്ള മുളംകമ്പ് ആ​റ്റിലേക്ക് ഇടുകയും കണ്ണന് വൈദ്യുത ആഘാതമേൽക്കുകയുമായിരുന്നു.

ഉച്ചയ്ക്ക് 2.30 ഓടെ നടന്ന സംഭവത്തിൽ വൈകുന്നേരം 6.30 ഓടെയാണ് പ്രതികൾ കണ്ണനെ ആശുപത്രിയിൽ എത്തിച്ചത്. വൈദ്യുതാഘാതമേ​റ്റ് ആ​റ്റിൽ വീണ് അബോധാവസ്ഥയിലായെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചത്. ഡെപ്യൂട്ടികമ്മീഷണർ വി. അജിത്തിന്റെ നിർദ്ദേശപ്രകാരം ഫോർട്ട് എ.സി.പി.ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്​റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Story Highlights: electric shock death Five people arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here