Advertisement

ക്രിസ്മസിനെ വരവേറ്റ് ദമാമിലെ വിശ്വാസി സമൂഹം; ആഘോഷമാക്കി പ്രവാസികളും

December 24, 2022
2 minutes Read
expat christmas celebrations in dammam

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി വന്നെത്തുന്ന ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് സൗദി ദമാമിലെ വിശ്വാസി സമൂഹവും. ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനത്തെ അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളാണ് എങ്ങും. കൊവിഡിന് ശേഷം വീണ്ടുമൊരു ക്രിസ്മസ് ആഘോഷമെത്തുമ്പോള്‍ ഏറെ സന്തോഷത്തിലാണ് പ്രവാസികളും.(expat christmas celebrations in dammam)

പ്രവാസ ലോകത്തെ പരിമിതികള്‍ക്കിടയിലും ഉണ്ണിയേശുവിന്റ്റെ തിരുപ്പിറവിദിനം മുന്നിലെത്തുമ്പോള്‍ ഒത്തുകൂടിയും സ്മരണകള്‍ പുതുക്കിയും ഓര്‍മ്മകള്‍ പങ്കുവെച്ചുമെല്ലാം ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസ ലോകത്തെ വിശ്വാസി സമൂഹം. വിശ്വാസ ദീപ്തിയില്‍ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് വീണ്ടുമൊരു ക്രിസ്മസ് കൂടി വന്നെത്തുന്നതോടെ, മരങ്ങള്‍ കൊണ്ട് തീര്‍ത്ത മേല്‍ക്കൂരയും ചുവരുകളും ഒരുക്കി ഉണ്ണി യേശുവിനെ വരവേല്‍ക്കാനുള്ള മനോഹരമായ പുല്‍കൂടുകളും അലങ്കാര വിളക്കുകളും ക്രിസ്മസ് ഗീതങ്ങളുമായി കാത്തിരിക്കുകയാണ് ഇവര്‍.

പ്രവാസ ലോകത്ത് പ്രവര്‍ത്തന ദിവസമാണ് ക്രിസ്മസ് എത്തുന്നതെങ്കിലും ആഘോഷത്തിനായുള്ള തയ്യാറെടുപ്പുകളാണെങ്ങും. നാട്ടിലെ ആഘോഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി പ്രവാസ ലോകത്ത് ,കുടുബങ്ങളെല്ലാം ഒരിടത്ത് ഒത്തുകൂടി ആഘോഷിക്കുമ്പോള്‍ പരസ്പര സ്‌നേഹത്തിന്റ്റെ വലിയൊരു സന്ദേശം കൂടിയാണ് ഇവിടങ്ങളിലൂടെ ലോകത്തിനു കൈമാറുന്നത്.

Read Also: അബുദബിയില്‍ ഫ്‌ളാറ്റുകളില്‍ ഒരുമിച്ച് താമസിക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം; മുന്നറിയിപ്പുമായി അധികൃതര്‍

ചിലര്‍ നാട്ടില്‍ കൂട്ടു കുടുംബവുമായി ചേര്‍ന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും നിലവിലെ ടിക്കറ്റ് നിരക്ക് വിലങ്ങായി മാറുകയായിരുന്നു. ആഘോഷ ദിനങ്ങള്‍ വന്നെത്തുമ്പോള്‍ എയര്‍ ലൈനുകള്‍ രണ്ടും മൂന്നും ഇരട്ടിയോളം ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. പ്രയാസങ്ങളും പരിമിതികളുമെല്ലാം മറന്ന് ആവും വിധം ക്രിസ്മസ് ആഘോഷം പൊടി പൊടിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍.

Story Highlights: expat christmas celebrations in dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top