Advertisement

‘ലാലേട്ടന്റെ വേൾഡ് കപ്പ് ഗാനം വലിയ വെല്ലുവിളിയായിരുന്നു’: ഹിഷാം അബ്ദുൾ വഹാബ്

December 24, 2022
Google News 1 minute Read

ഹൃദയത്തിലെ ഗാനങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുൾ വഹാബ്. മലയാളത്തിലുള്ള 99 ശതമാനം സംവിധായകരോടും താൻ അവസരം ചോദിച്ചിട്ടുണ്ടെന്ന് ഹിഷാം അബ്ദുൾ വഹാബ് ട്വന്റിഫോറിന് പറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഹിഷാം വ്യക്തമാക്കിയത്.

മലയാളത്തിലുള്ള 99 ശതമാനം സംവിധായകരോടും ഞാൻ അവസരം ചോദിച്ചിട്ടുണ്ട്, അതുകൊണ്ടാണ് ഞാനിവിടെ ഇന്ന് ഇരിക്കുന്നത്. ലാലേട്ടന്റെ വേൾഡ് കപ്പ് ഗാനം വലിയ വെല്ലുവിളിയായിരുന്നു അത് മികച്ച രീതിയിൽ പുറത്തിറക്കാനായത് സന്തോഷം നൽകുന്ന കാര്യമാണ്.’ ഹിഷാം പറഞ്ഞു.

ഒരിക്കലും ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ തളർന്നു പോകാറില്ല, ഓരോ പാട്ടുകളെയും ഞാൻ സമീപിക്കുന്നത് അത്രയും ആവേശത്തോടെയാണ്. സംഗീതം എന്നും എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Hesham Abdul Wahab Interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here