Advertisement

പല്ല് ഉന്തിയതിന്റെ പേരിൽ ജോലി നിഷേധിച്ച സംഭവം; വനം വകുപ്പ് നിസഹായരാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

December 25, 2022
2 minutes Read

പല്ല് ഉന്തിയതിന്റെ പേരിൽ ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ച സംഭവത്തിൽ വനം വകുപ്പ് നിസഹായരാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പി.എസ്.സി മാനദണ്ഡപ്രകാരമാണ് നിയമനം നൽകുന്നത്. പി.എസ്.സി യാണ് മെഡിക്കൽ പരിശോധന ഉൾപ്പെടെ നടത്തിയത്. കുടുംബത്തോട് സഹതാപമുണ്ടെന്നും മന്ത്രി പറഞ്ഞു

പല്ല് ഉന്തിയതിന്റെ പേരിലാണ് പാലക്കാട് ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചത്. ആനവായ് ഊരിലെ മുത്തുവാണ് പരാതിയുമായി എത്തിയത്. എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും വിജയിച്ചിട്ടും പല്ലിന്റെ പേരിൽ തഴഞ്ഞെന്നാണ് പരാതി. ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് പല്ലിന് തകരാർ വന്നതെന്നും പണമില്ലാത്തത് കൊണ്ടാണ് ചികിത്സിച്ചു നേരെയാക്കാത്തതെന്നും ജോലി നഷ്ടപ്പെട്ട മുത്തു പറഞ്ഞു.

Read Also: പല്ല് ഉന്തിയതിന്റെ പേരിൽ ജോലി നിഷേധിച്ച സംഭവം; വനം വകുപ്പ് നിസ്സഹായരാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

Story Highlights: AK Saseendran On PSC Denied Job To Adivasi Youth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top