Advertisement

‘ഐതിഹാസിക യാത്രയുടെ വിജയം’; ‘ഓൾ’ക്കും നാജിക്കും നന്ദിയറിയിച്ച് ആനന്ദ് മഹീന്ദ്ര

December 25, 2022
Google News 3 minutes Read

കേരളത്തില്‍ നിന്ന് ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവതിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര. കണ്ണൂർ സ്വദേശിയായ നാജി നൗഷിയുടെ യാത്രാ വിശേഷങ്ങൾ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവച്ചു. മാഹി സ്വദേശിനിയും അഞ്ച് കുട്ടികളുടെ മാതാവുമായ നാജി നൗഷിയുടെ യാത്ര നേരത്തേ ട്വന്റിഫോർ റിപ്പോർട്ട് ചെയ്തിരുന്നു. സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന നാജിയെന്ന ഫുട്‌ബോള്‍ പ്രേമിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ യാത്ര.(anand mahindra salutes naaji noushi solo road trip to qatar)

Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

യാത്രക്കായി ഥാർ തെരഞ്ഞെടുത്തതിന് നന്ദിയും അറിയിച്ചു.‘ഈ വീഡിയോ പങ്കിടുന്നതിൽ സന്തോഷമുണ്ട്. അര്‍ജന്റീനയുടെയും മെസിയുടെയും വിജയത്തിനൊപ്പം, അവളുടെ ഐതിഹാസിക യാത്രയും ഒരു വിജയമായിരുന്നു. നാജി നൗഷിയെയും അവളുടെ സാഹസിക സാഹസിക മനോഭാവത്തെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ഥാറിലുള്ള വിശ്വാസത്തിന് നന്ദി’-ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.യാത്രയുടെ മുഴുവന്‍ ദൃശ്യങ്ങളുടെയും വിഡിയോ ക്ലിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തു.

Story Highlights: anand mahindra salutes naaji noushi solo road trip to qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here