എടിഎം മെഷീന്‍ കേടാക്കി; സൗദിയിൽ യുവാവ് അറസ്റ്റില്‍

സൗദി അറേബ്യയില്‍ എടിഎം മെഷീന് കേടാക്കിയ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിന്റെ എടിഎം ഇയാള്‍ നശിപ്പിക്കുകയായിരുന്നെന്ന് സൗദി പൊതു സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് പറഞ്ഞു. യുവാവിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.(man arrested in saudi for vandalism of atm)
ഖസീം മേഖലയിലെ ഉനൈസ ഗവര്‍ണറേറ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്തിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. യുവാവിനെതിരായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
അതേസമയം സൗദി അറേബ്യയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹനാപകട മരണങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വാഹനപകടങ്ങൾ കുറക്കുന്നതിനായി ട്രാഫിക് സുരക്ഷാ സമിതികൾ പ്രവർത്തിച്ചു വരുന്നതായും ട്രാഫിക് വിഭാഗം അറിയിച്ചു.
Story Highlights: man arrested in saudi for vandalism of atm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here