പ്രതിമാസം 1350 രൂപ അടയ്ക്കാൻ തയാറാണോ ? 36,000 രൂപ പെൻഷൻ ലഭിക്കും

ജോലി ഏതുമാകട്ടെ, ഒരുനാൾ വിരമിക്കൽ കാലമെത്തും. അന്ന് പരാശ്രയത്തോടെ ജീവിക്കേണ്ടെങ്കിൽ ഇന്ന് തന്നെ റിട്ടയർമെന്റ് മുന്നിൽ കണ്ടുള്ള നിക്ഷേപങ്ങൾ ആരംഭിക്കണം. കുറഞ്ഞ പ്രതിമാസ അടവ് നൽകി മികച്ച റിട്ടേൺ നൽകുന്ന എൽഐസി പദ്ധതിയാണ് ഇതിന് ഉത്തമം. ( pay 1350 monthly get 36000 return )
ജീവൻ ഉമംഗ് പോളിസി എന്നാണ് പേര്. പദ്ധതിയിൽ 90 ദിവസം പ്രായമുള്ള കുട്ടിക്ക് മുതൽ55 വയസ് വരെയുള്ള വ്യക്തികൾക്ക് വരെ ചേരാം. 32 വയസിൽ പോളിസിയിൽ ചേർന്ന വ്യക്തിക്ക് 68 വയസ് വരെ പരിരക്ഷ ലഭിക്കും.
26 വയസുള്ള വ്യക്തി 30 വർഷത്തേക്ക് ജീവൻ ഉമംഗ് പദ്ധതിയിൽ ചേർന്നുവെന്ന് കരുതുക. 4.5 ലക്ഷം രൂപയുടെ സം അഷ്വേഡ് പോളിസിയായിരിക്കണം. എങ്കിൽ പ്രതിമാസം 1350 രൂപ അടച്ച്, പോളിസി കാലാവധി പൂർത്തിയാകുന്ന 31-ാം വർഷം മുതൽ 36,000 രൂപ റിട്ടേൺ ലഭിച്ചു തുടങ്ങും. പോളിസി ഉടമയുടെ മരണം വരെ ഇത് ലഭിക്കും.
Read Also: 2023 മുതൽ നിക്ഷേപിക്കാം; അറിയേണ്ട 5 കാര്യങ്ങൾ; പുതുവർഷത്തിലെ പ്രതിജ്ഞ ഇതാകട്ടെ
പോളിസി ഉടമ മരണപ്പെട്ടാൽ ?
എൽഐസി ജീവൻ ഉമംഗ് പോളിസിയുടെ പ്രീമിയം അടവ് കാലയളവിൽ പോളിസി ഉടമ മരണപ്പെട്ടാൽ വാർഷിക പ്രീമിയത്തിന്റെ പത്തിരട്ടി തുക നോമിനിക്ക് ലഭിക്കും. പോളിസി പ്രീമിയം കാലാവധി പൂർത്തിയാക്കിയാൽ സർവൈവൽ ബെനഫിറ്റ് ഒറ്റതവണയായി ലഭിക്കുന്നതിന് പകരം വാർഷിക തവണകളായാണ് ലഭിക്കുക.
പോളിസി ഉടമ പ്രീമിയം കാലയളവിൽ എല്ലാ മാസ തവണകളും അടച്ച് പൂർത്തിയാക്കിയാൽ സം അഷ്വേഡ് തുകയുടെ 8 ശതമാനം സർവൈവൽ ബെനഫിറ്റായി എല്ലാ വർഷവും പോളിസി ഉടമയ്ക്ക് ലഭിക്കും. പോളിസി പ്രീമിയം കാലായളവ് കഴിഞ്ഞാലുടൻ ഈ തുക ലഭിക്കാൻ തുടങ്ങും. പോളിസി ഉടമ 100 വയസിനിടെ മരണപ്പെട്ടാൽ നോമിനിക്ക് തുക ലഭിക്കും. നോമിനിക്ക് ഈ തുക തവണകളായോ ഒറ്റതവണയായോ പിൻവലിക്കാൻ സാധിക്കും.
Story Highlights: pay 1350 monthly get 36000 return , LIC, LIC policy, Jeevan Umang policy , Money Saving tips , personal finance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here