Advertisement

‘ക്യാച്ചിംഗ് ആണ് വിനയായത്’; ഇന്ത്യക്കെതിരെ വിജയിക്കാമായിരുന്നു എന്ന് ഷാക്കിബ് അൽ ഹസൻ

December 25, 2022
Google News 1 minute Read

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ തങ്ങൾക്ക് വിജയിക്കാമായിരുന്നു എന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ക്യാച്ചുകൾ കൈവിട്ടതും സ്റ്റമ്പിങ്ങ് പാഴാക്കിയതും വിനയായെന്നും അവസരങ്ങൾ മുതലെടുത്തിരുന്നെങ്കിൽ വിജയിക്കാമായിരുന്നു എന്നും ഷാക്കിബ് പറഞ്ഞു. മത്സരത്തിൽ പരാജയപ്പെട്ടതിനു ശേഷം സംസാരിക്കുകയായിരുന്നു ഷാക്കിബ്. ഒരു റൺസിൽ നിൽക്കെ അശ്വിനെ മോമിനുൽ ഹഖ് കൈവിട്ടിരുന്നു. പിന്നീട് 42 റൺസെടുത്ത് പുറത്താവാതെ നിന്ന അശ്വിൻ ഇന്ത്യയെ വിജയിപ്പിക്കുകയും മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടുകയും ചെയ്തു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. രണ്ടാം ഇന്നിംഗ്‌സിൽ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാലാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഏഴാം വിക്കറ്റിൽ അർധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശ്രേയസ് അയ്യരും രവിചന്ദ്രൻ അശ്വിനുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി.

അശ്വിൻ 62 പന്തിൽ ഒരു സിക്സും നാലു ഫോറും അടക്കം 42 റൺസെടുത്തു. അയ്യർ 46 പന്തിൽ 29 റൺസെടുത്തു.

Story Highlights: shakib al hasan india test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here