Advertisement

ചേർത്തലയിൽ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്തു

December 25, 2022
Google News 1 minute Read

ആലപ്പുഴയിൽ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്ത നിലയിൽ. ചേർത്തല വരാനാട് എസ്എൻഡിപി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകർത്തത്. സംഭവത്തിൽ വരാനാട് സ്വദേശികളായ നാലുപേരെ ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11 മണിയോടെയാണ് അക്രമം. കഴിഞ്ഞ ഏതാനും നാളുകളായി സ്ഥലത്ത് ലഹരി മാഫിയയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ശനിയാഴ്ച സംഭവസ്ഥലത്ത് സംഘങ്ങൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിയെന്നാണ് നിലവിലെ വിലയിരുത്തൽ. നാലുപേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Story Highlights: Sree Narayana Gurumandir was vandalized at Cherthala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here