കേരളത്തിലെ ബിസിനസ് സംസ്കാരം പഠിക്കാൻ അമേരിക്കയിൽ നിന്ന് വിദ്യാർത്ഥികൾ; വ്യവസായം പഠിക്കാൻ പറ്റിയ ഇടമെന്ന് സംഘം

സംസ്ഥാനത്തെ ബിസിനസ് സംസ്‌കാരത്തെപ്പറ്റി പഠിക്കാന്‍ അമേരിക്കയിൽ നിന്ന് 6 വിദ്യാർത്ഥികൾ എത്തി. അമേരിക്കയിലെ പിറ്റ്‌സ്‌ബെര്‍ഗ് സര്‍വകലാശാലയിലെ ആറ് വിദ്യാര്‍ത്ഥികളും പ്രൊഫസറും ആണ് പഠനയാത്രയുടെ ഭാഗമായി കേരളത്തിലെത്തിയിരിക്കുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.(students from america to study business culture of kerala)
എന്താണ് ഇന്ത്യന്‍ ബിസിനസ് സംസ്‌കാരം എന്ന് അറിയണമെങ്കില്‍ കേരളത്തിലേക്ക് വരണം. പ്രാചീന കാലം മുതല്‍ക്കേ ലോകത്തിലെ പല രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങളുണ്ടായിരുന്ന സംസ്ഥാനമാണ് കേരളം. അതിപ്പോഴും തുടരുന്നു,’ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല പ്രൊഫസര്‍ ജിജി ഹെഗ്‌ഡേ പറഞ്ഞു.
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
കേരളത്തിലെ പ്രമുഖ ബിസിനസ് സംരംഭങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയാണ് ഈ വിദ്യാര്‍ത്ഥി സംഘം എന്ന് ഇവരുടെ ഗൈഡായ രാജേഷ് പി.ആര്‍ പറഞ്ഞു.
Story Highlights: students from america to study business culture of kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here