ഇ.പി.ജയരാജനെതിരായ ആരോപണം സിപിഐഎം ചർച്ച ചെയ്ത് പരിഹരിക്കട്ടെയെന്ന് കാനം രാജേന്ദ്രൻ

ഇ.പി.ജയരാജനെതിരായ ആരോപണം സിപിഐഎം ചർച്ച ചെയ്ത് പരിഹരിക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പക്വത സിപിഐഎമ്മിനുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അതിനെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു ( allegation against EP Jayarajan CPIM kanam rajendran ).
രണ്ട് ജയരാജന്മാരും പരസ്പരം ഉന്നയിച്ച കാര്യങ്ങള്‍ ഏറെ ഗൗരവമുള്ളതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. സിപിഐഎം നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി കമ്മിഷനെ നിയോഗിച്ച് തടിതപ്പാന്‍ അനുവദിക്കില്ല.
കേരളത്തിന്‍റെ മുഖ്യമന്ത്രി പതിവുപോലെ മൗനവ്രതം പുനരാരംഭിച്ചിട്ടുണ്ട് പിണറായി വിജയന്റെ കാലഘട്ടത്തില്‍ നേതാക്കളുടെ മക്കള്‍ ഇത്രയധികം സമ്പന്നന്‍മാരായതിലും അന്വേഷണം വേണമെന്നും ഷാഫി പാലക്കാട് പറഞ്ഞു.
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
അതേസമയം ഇ.പി.ജയരാജനെതിരായ പി.ജയരാജന്‍റെ അഴിമതി ആരോപണം വലിയ ചർച്ചയായി നിൽക്കെ നേതാക്കളുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഐഎം കൂടുതൽ അന്വേഷണം നടത്താൻ തയ്യാറാകുമോയെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം രംഗത്തെത്തി. മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം പ്രമുഖ കുടുംബത്തിന്‍റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഐഎം തയ്യാറാവുമോ എന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിട്ടുണ്ട്.
Story Highlights: CPIM should discuss and resolve the allegation against EP Jayarajan: kanam rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here