Advertisement

ഇ പി ജയരാജനെതിരായ അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം; സിപിഐഎം കേന്ദ്ര നേതൃത്വം

December 26, 2022
Google News 3 minutes Read

ഇപി ജയരാജനെതിരായ അന്വേഷണം സംസ്ഥാനക്കമ്മിറ്റിക്ക് തീരുമാനിക്കാമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം. നടപടി വേണമെങ്കില്‍ മാത്രം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും നേതൃത്വം അറിയിച്ചു.സംസ്ഥാന കമ്മിറ്റിയില്‍ ഇപിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി സിപിഐഎം കേന്ദ്ര നേതാക്കള്‍ എത്തിയത്.(cpim state committee can decide investigation against ep jayarajan)

പിബിയുടെ അനുമതി ഇപ്പോള്‍ ആവശ്യമില്ല. ആക്ഷേപം എഴുതിക്കിട്ടുമ്പോള്‍ അന്വേഷിക്കാന്‍ ധാരണയായിട്ടുണ്ട്. .ഇന്ന് ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് പിബിയുടെ വിശദീകരണം.

Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ

അതേസമയം ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇ പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇപി പദവികള്‍ ഒഴിഞ്ഞേക്കുമെന്നാണ് വിവരം. എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്ന് ഉള്‍പ്പടെ രാജിവച്ചേക്കും. വെള്ളിയാഴ്ച്ചത്തെ സിപിഐഎം സെക്രട്ടറിയേറ്റിലും ഇപി പങ്കെടുക്കില്ല. അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

Story Highlights: cpim state committee can decide investigation against ep jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here