Advertisement

സൗദിയിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചു

December 26, 2022
Google News 2 minutes Read
domestic tourists increased Saudi Arabia

സൗദിയിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചു. വിനോദ സഞ്ചാര മേഖലയിലെ പുതിയ പദ്ധതികൾ മൂലം വിദേശത്തേക്ക് പോകുന്ന സ്വദേശികളുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോർട്ട്. ഈ വർഷം ഇതുവരെ 32 ദശലക്ഷത്തിലേറെ ആഭ്യന്തര ടൂറിസ്റ്റുകൾ സൗദിയിലെ സന്ദർശന കേന്ദ്രങ്ങളിലെത്തി ( domestic tourists increased Saudi Arabia ).

ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം സൗദിയിൽ കഴിഞ്ഞ വർഷം 2015നെ അപേക്ഷിച്ച് 37 ശതമാനം വർധിച്ചതായി ടൂറിസം മന്ത്രാലയം വെളിപ്പെടുത്തി. 64 ദശലക്ഷം വിനോദ സഞ്ചാരികൾ കഴിഞ്ഞ വർഷം രാജ്യത്ത് ചിലവഴിച്ചത് 81 ബില്യൺ റിയാലാണ്. 2022ലും സഞ്ചാരികളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഇതുവരെ 32 ദശലക്ഷത്തിലധികം ആഭ്യന്തര ടൂറിസ്റ്റുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.

Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

കൊവിഡ് പ്രതിസന്ധിയിൽ തകർന്ന വിനോദ സഞ്ചാര മേഖല സൗദിയിൽ പതിൻമടങ്ങ് സജീവമായി തിരിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നവംബർ മുതൽ ഈ വർഷാവസാനം വരെ റിയാദ്, ജിദ്ദ, അൽഹസ എന്നിവിടങ്ങളിലായി 20-ലേറെ വിനോദ – ചരിത്ര പരിപാടികളാണ് ടൂറിസം മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുള്ളത്. ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്.

ഇതുമൂലം സ്വദേശികൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് കുറഞ്ഞു. 2015-ൽ 20.8 ദശലക്ഷം സൗദികൾ വിദേശ രാജ്യങ്ങളിൽ പോയി ചിലവഴിച്ചത് 84 ബില്യൺ റിയാലാണ്. കഴിഞ്ഞ വർഷം 8.4 ദശലക്ഷം സ്വദേശികൾ മാത്രമാണു വിദേശത്തേക്ക് പോയത്. ഇവർ 53 ബില്ല്യൺ റിയാൽ വിദേശ രാജ്യങ്ങളിൽ ചിലവഴിച്ചു.

Story Highlights: domestic tourists increased Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here