ലോകത്തിലെ ഏറ്റവും മികച്ച പാചകരീതിയിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യ…

2022 ലെ ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ ആഗോള പട്ടികയിൽ, ഇറ്റലി ഒന്നാം സ്ഥാനത്തും ഗ്രീസും സ്പെയിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി. ചേരുവകൾ, വിഭവങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കായി പ്രേക്ഷകരുടെ വോട്ട് അടിസ്ഥാനമാക്കിയുള്ള റാങ്കിംഗിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ജാപ്പനീസ് പാചകരീതിയാണ് നാലാം സ്ഥാനത്തുള്ളത്.
Which one is your favorite?
— TasteAtlas (@TasteAtlas) December 22, 2022
Full top 95 list: https://t.co/194Xj0ZMZ4 pic.twitter.com/v4uYHnGzGD
ടേസ്റ്റ്അറ്റ്‌ലസ് അവാർഡ് 2022 ഫലങ്ങൾ അനുസരിച്ച് ഇന്ത്യയ്ക്ക് 4.54 പോയിന്റ് ആണ് ലഭിച്ചിരിക്കുന്നത്. കൂടാതെ 400-ലധികം ഇനങ്ങളിൽ ഗരം മസാല, നെയ്യ്, മലായ്, ബട്ടർ ഗാർലിക് നാൻ, കീമ എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും മികച്ച റേറ്റിംഗ് ലഭിച്ച ഭക്ഷണങ്ങൾ.
2022-ൽ ഇന്ത്യൻ വിഭവങ്ങൾ പരീക്ഷിക്കുന്നതിനുള്ള മികച്ച റെസ്റ്റോറന്റുകൾ ശ്രീ താക്കർ ഭോജനലെ (മുംബൈ), കാരവല്ലി (ബാംഗ്ലൂർ), ബുഖാറ (ന്യൂഡൽഹി), ദം പുഖ്ത് (ന്യൂഡൽഹി), കൊമോറിൻ (ഗുരുഗ്രാം) എന്നിവയാണെന്നും പട്ടികയിൽ പറയുന്നു. ലോകമെമ്പാടും വളരെ പ്രചാരമുള്ള ചൈനീസ് പാചകരീതി പട്ടികയിൽ 11-ാം സ്ഥാനത്താണ്.
Story Highlights: Indian cuisine ranked fifth-best in the world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here