കോടിയേരിയുടെ ഓര്‍മകള്‍ക്കായി ഒരിടം

കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ക്കായി ഒരിടമൊരുക്കി കുടുംബാംഗങ്ങള്‍. കോടിയേരി ഉപയോഗിച്ച വസ്തുക്കളും കോടിയേരിയുടെ കൈയ്യെഴുത്ത് പ്രതികളും 15 മിനുട്ട് ദൈര്‍ഘ്യമുള്ള കോടിയേരിയെ സംബന്ധിക്കുന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കാനായി മിനി തിയറ്ററും കോടിയേരി വീട്ടില്‍ കുടുംബാംഗങ്ങള്‍ ഒരുക്കിയിരിക്കുകയാണ്.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും കോടിയേരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, സി.പി.ഐ.എം തലശ്ശേരി ഏരിയ സെക്രട്ടറി സി.കെ രമേശന്‍ എന്നിവരും കോടിയേരിയുടെ ഓര്‍മ്മകള്‍ തുടിക്കുന്നയിടം സന്ദര്‍ശിച്ചു.
Read Also: അച്ഛന്റെ മുഖത്തുണ്ടായിരുന്ന വേർപാടിലുള്ള വേദന; കോടിയേരി ജ്യേഷ്ഠ സഹോദരനെ പോലെയെന്ന് വി.എസിന്റെ മകൻ
രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണുന്നതിനായി അവസരമൊരുക്കിയിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
Story Highlights: Kodiyeri’s family set a place for his memories
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here