Advertisement

കുവൈറ്റ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിന്റെ ഇലക്ട്രിക് ബസ് ജനുവരിയോടെ നിരത്തുകളിലിറങ്ങും

December 26, 2022
Google News 1 minute Read
KPTC received first electric bus in Kuwait

കുവൈറ്റ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കെപിടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ജനുവരിയോടെ നിരത്തുകളിലിറങ്ങും. കെപിടിസിയും അല്‍ ഖുറൈന്‍ ഓട്ടോമോട്ടീവ് ട്രേഡിംഗ് കമ്പനിയും ചേര്‍ന്നാണ് കുവൈറ്റില്‍ ആദ്യമായി ഇലക്ട്രിക് മാസ് ട്രാന്‍സിറ്റ് ബസ് സംവിധാനം കൊണ്ടുവരുന്നത്.

ജനുവരി 1നാണ് ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങുകയെന്ന് കുവൈറ്റ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിഇഒ മന്‍സൂര്‍ അല്‍സാദ് പറഞ്ഞു. ചൈന ആസ്ഥാനമായുള്ള കിംഗ്‌ലോങ് കമ്പനിയാണ് ബസ് നിര്‍മിക്കുന്നത്.

ഇലക്ട്രിക് ബസുകളെ കുവൈറ്റിലെ ജനങ്ങള്‍ സ്വീകരിക്കും. മാത്രമല്ല കുവൈറ്റില്‍ ഭാവിയില്‍ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ കൊണ്ടുവരും. ഇത് പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്ന് മാത്രമല്ല, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നും സിഇഒ പറഞ്ഞു.

Story Highlights: KPTC received first electric bus in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here