കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് തിരിച്ചു

കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് തിരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ ഇടപെടലിനെ തുടർന്നാണ് ഇവർക്ക് യാത്ര സാധ്യമായത്. ഡിസംബർ 25 ന് കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് യാത്ര പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐഎക്സ് 894 വിമാനമാണ് അനിശ്ചിതമായി വൈകിയത്.
രാവിലെ 9 മണിക്ക് പുറപ്പെടേണ്ട വിമാനം വൈകീട്ട് ആറുമണിക്ക് പുറപ്പെടുമെന്ന് യാത്രക്കാർക്ക് വിവരം ലഭിച്ചില്ലെങ്കിലും പിന്നീട് അർദ്ധരാത്രിയിൽ 12 മണിക്ക് പോകുമെന്ന അറിയിപ്പാണ് ലഭിച്ചത്. ബന്ധുക്കളുടെ മരണമറിഞ്ഞ് നാട്ടിലേക്ക് യാത്ര തിരിച്ചവർ, കല്യാണ ആവശ്യത്തിനായി പോകുന്നവർ, അടിയന്തിര ചികിത്സക്കായി പോകുന്ന യാത്രക്കാർ, കൈക്കുഞ്ഞുങ്ങളുമായുള്ളവർ ഉൾപ്പെടെ ഈ വിമാനത്തിൽ യാത്ര തിരിക്കേണ്ടതായിരുന്നു.
ഇതോടെയാണ് 180 ഓളം വരുന്ന യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത്. തുടർന്ന് യാത്രക്കാർ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ബന്ധപ്പെടുകയും അദ്ദേഹം കേന്ദ്ര വ്യാമയാന മന്ത്രി ജ്യോതി ആദിത്യ സിന്ഹയുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ഓഫീസ് ഇടപെട്ടു മലയാളികൾ ഉൾപ്പടെയുള്ള യാത്രക്കാരെ ഉച്ചയോടെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഉച്ചയോടെ കുവൈറ്റിൽ നിന്ന് തിരിച്ച യാത്രക്കാർ രാത്രി 10ന് കണ്ണൂരിലേക്ക് എത്തും.
Story Highlights: Malayalees stranded at Kuwait airport resumed the journey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here