പാകിസ്താൻ പരിശീലക സ്ഥാനത്തേക്ക് മിക്കി ആർതർ തിരികെയെത്തുന്നു

പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തേക്ക് മുൻ പരിശീലകൻ മിക്കി ആർതർ തിരികെയെത്തുന്നു. പിസിബിയുടെ പുതിയ ചെയർമാൻ നജാം സേഥി മുന്നോട്ടുവച്ച ഓഫർ അദ്ദേഹം സ്വീകരിച്ചു എന്നും ഉടൻ പരിശീലക സ്ഥാനത്തേക്ക് തിരികെയെത്തുമെന്നുമാണ് സൂചന. 2016-19 കാലയളവിലാണ് മിക്കി ആർതർ പാകിസ്താനെ മുൻപ് പരിശീലിപ്പിച്ചത്. ആർതർക്ക് കീഴിൽ പാകിസ്താൻ 2017ൽ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നു.
മുഹമ്മദ് വാസിമിൻ്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയെ പിസിബി മാനേജ്മെൻ്റ് പിരിച്ചുവിട്ടിരുന്നു. മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയാണ് താത്കാലിക മുഖ്യ സെലക്ടർ. നിലവിലെ മുഖ്യ പരിശീലകൻ സഖ്ലൈൻ മുഷ്താകിൻ്റെയും ബൗളിംഗ് പരിശീലകൻ ഷോൺ ടെയ്ടിൻ്റെയും കരാറുകൾ പുതുക്കേണ്ടതില്ലെന്ന് പിസിബി തീരുമാനിച്ചു.
Story Highlights: pakistan coach return mickey arthur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here