‘ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്ക് സല്യൂട്ട്’: മെഹബൂബ മുഫ്തി

രാഹുൽ ഗാന്ധിയെ പ്രശംസിച്ച് പിഡിപി അധ്യക്ഷയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. മഹാത്മാഗാന്ധി സാഹോദര്യത്തിന് വേണ്ടിയാണ് തന്റെ ജീവൻ നൽകിയതെന്നും രാഹുൽ അത് മുന്നോട്ട് കൊണ്ടുപോകുകയാണെന്നും ഭാരത് ജോഡോ യാത്രയിൽ സംസാരിക്കവെ മെഹബൂബ മുഫ്തി പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി മതേതരത്വത്തിന്റെ അടിത്തറ തകർന്നതായി അവർ അവകാശപ്പെട്ടു.
‘കഴിഞ്ഞ 8 വർഷമായി ജനാധിപത്യത്തിന്റെ വേരുകൾ ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. മതേതരത്വം ശക്തിപ്പെടുത്തുന്നതിനും രാജ്യത്ത് ഐക്യം വളർത്തുന്നതിനുമായി ഭാരത് ജോഡോ യാത്ര നടത്താൻ രാഹുൽ ഗാന്ധി ധൈര്യപ്പെട്ടു, അദ്ദേഹത്തെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.’- മുഫ്തി തുടർന്നു പറഞ്ഞു.
‘സാഹോദര്യത്തിന് വേണ്ടി മഹാത്മാഗാന്ധി ജീവൻ നൽകി, രാഹുൽ അത് മുന്നോട്ട് കൊണ്ടുപോകുകയാണ്. എതിരാളികൾ ജീവിച്ചിരുന്നാലും മരിച്ചാലും അവരെ ബഹുമാനിക്കുന്നത് നാടിന്റെ സൗന്ദര്യമാണ്; എന്നാൽ, കഴിഞ്ഞ 8 വർഷമായി ഈ രാജ്യത്തിന്റെ വേരുകൾ തകർത്തിരിക്കുകയാണ് ഇപ്പോഴത്തെ സർക്കാർ.’- രാഹുൽ ഗാന്ധി വാജ്‌പേയിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനെക്കുറിച്ച് മെഹബൂബ മുഫ്തി പറഞ്ഞു.
Story Highlights: Salute Rahul Gandhi For Bharat Jodo Yatra: Mehbooba Mufti
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here