Advertisement

സന്തോഷ് ട്രോഫി: രാജസ്ഥാൻ്റെ വലനിറച്ച് കേരളം; ജയം എതിരില്ലാത്ത ഏഴ് ഗോളുകൾക്ക്

December 26, 2022
Google News 1 minute Read

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വമ്പൻ ജയം. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് രണ്ടിൽ ആദ്യ മത്സരത്തിനിറങ്ങിയ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് വീഴ്ത്തിയത്. ആദ്യ പകുതിയിൽ തന്നെ അഞ്ച് ഗോളുകൾക്ക് മുന്നിൽ നിന്ന കേരളം രണ്ടാം പകുതിയിൽ രണ്ട് ഗോൾ കൂടി നേടി.

നിജോ ഗിൽബെർട്ടിലൂടെയാണ് കേരളം സ്കോറിംഗ് ആരംഭിച്ചത്. പിന്നീട് വിക്നേഷിൻ്റെ ഇരട്ട ഗോളുകൾ. നരേഷ് ഭാഗ്യനാഥനും ഇരട്ട ഗോളുകൾ നേടിയതോടെ കേരളം ആദ്യ പകുതി പൂർത്തിയാക്കി. രണ്ടാം പകുതിയിൽ റിസ്വാൻ്റെ ഇരട്ട ഗോളുകളിൽ കേരളം കളിയും പൂർത്തിയാക്കി. ഈ മാസം 29ന് ബീഹാറിനെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.

Story Highlights: santosh trophy kerala won rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here