Advertisement

‘നേരിടേണ്ടി വന്നത് 20 മിനിറ്റോളം നീണ്ട മാനസിക പീഡനം’; മധുര വിമാനത്താവളത്തിലെ ദുരനുഭവത്തെ കുറിച്ച് സിദ്ധാർത്ഥ്

December 27, 2022
Google News 2 minutes Read
actor siddharth about bad experience at airport

തമിഴ്‌നാട്ടിലെ മധുര വിമാനത്താവളത്തിൽ തന്റെ മാതാപിതാക്കൾക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തെന്നിന്ത്യൻ താരം സിദ്ധാർത്ഥ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

‘ബാഗുകളിൽ നിന്ന് നാണയങ്ങളെല്ലാം എടുത്ത് മാറ്റാൻ വിമാനത്താവളത്തിൽ അവർ നിർബന്ധിച്ചു. ഒപ്പം ആശയവിനിമയം ഹിന്ദിയിലായിരുന്നു. ഇംഗ്ലീഷിൽ സംസാരിക്കണമെന്ന് എത്ര തവണ പറഞ്ഞിട്ടും അവർ കൂട്ടാക്കിയില്ല. ഇന്ത്യയിൽ ഇങ്ങനെയാണ് എന്നായിരുന്നു അവരുടെ വാദം’- സുദ്ധാർത്ഥ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ.

നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ് സിദ്ധാർത്ഥ്. കഴിഞ്ഞ 20 വർഷമായി സിനിമാ മേഖലയിൽ സജീവമാണ്.

Story Highlights: actor siddharth about bad experience at airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here