Advertisement
kabsa movie

സർക്കാർ ജോലിക്ക് അവസരം നഷ്ടപ്പെട്ട ആദിവാസി യുവതിയ്ക്ക് ആശ്വാസം; പി.എസ്.സി അഭിമുഖത്തിന് ക്ഷണിച്ചു

December 27, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സർക്കാർ നഴ്സിങ് സ്കൂളിൽനിന്ന് സർട്ടിഫിക്കറ്റുകൾ തിരികെക്കിട്ടാത്തതുമൂലം ജോലി നഷ്ടപ്പെട്ട ആരതിക്ക് ആശ്വാസം. അട്ടപ്പാടിയിലെ ആദിവാസി യുവതി ആരതിയെ പി.എസ്.സി അഭിമുഖത്തിന് ക്ഷണിച്ചു. പി.എസ്.സി ജില്ലാ ഓഫീസ് ആരതിയുടെ സർട്ടിഫിക്കറ്റ് പരിശോധിച്ചു.

നഴ്സിങ്ങ് സ്കൂളിൽ നൽകിയ സർട്ടിഫിക്കറ്റ് തിരിച്ചുകിട്ടാതെ വന്നതോടെ തൊഴിൽ സാധ്യതയടഞ്ഞ ആരതിയുടെ വാർത്ത ട്വൻ്റി ഫോർ റിപ്പോർട്ട് ചെയ്തിരുന്നു. നഴിസിങ്ങ് സ്കൂൾ അധികൃതർ ആരതിയുടെ അപേക്ഷ പരിഗണിച്ച് സർട്ടിഫിക്കറ്റുകൾ പരിശോധനക്കായി വിട്ടു നൽകുകയായിരുന്നു.

Read Also: ‘ഉന്തിയ പല്ല് അയോഗ്യത’; അട്ടപ്പാടിയിലെ ഗോത്രവർഗ യുവാവിന് സർക്കാർ ജോലി നഷ്ടമായി

വനം വകുപ്പിന്‍റെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള പി.എ,സ്.സി അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാതെ ആരതിക്ക് നേരത്തെ മടങ്ങേണ്ടിവന്നിരുന്നു.

Story Highlights: Adivasi women PSC job

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement